ബർമിംഗ്ഹാം കേരള വേദിയുടെ ചരിത്രത്തിൽ ആദ്യമായി നവംബർ 14 അനുസ്മരിച്ച് കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിക്കപ്പെടുകയുണ്ടായി .അസോസിയേഷൻ സംഘാടകരുടെയും മാതാപിതാക്കളുടെയും പരിപൂർണ്ണ പിന്തുണ കൊണ്ട് മുതിർന്ന കുട്ടികൾ മുൻകൈയെടുത്ത് പരിപാടികൾ സംഘടിപ്പിക്കുകയും ,എല്ലാ പ്രായത്തിലുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടും ശിശുദിന ആഘോഷ പരിപാടികൾ വിജയകരമായി പര്യവസാനിപ്പിക്കുകയും ചെയ്തു .
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ഹാലാല്‍ നെഹ്‌റുവിന്റെ സ്മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ജന്മദിനം നാം ശിശുദിനമായി ആഘോഷിക്കുന്നത് എന്നും ,അദ്ദേഹം കുട്ടികളെ വളരെയധികം സ്നേഹിക്കുകയും അവരോടൊത്ത് കളിക്കുകയും ചെയ്യുമായിരുന്നു എന്നും ,.ചാച്ചാ നെഹ്റു എന്നാണ് കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചുകൊണ്ടിരുന്നത് എന്നും , ശിശുദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ‘ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ
നാളെ ഈ നാടിൻറെ അഭിമാനങ്ങളും രോമാഞ്ചങ്ങളുമാണെന്ന് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ഉണ്ടായി .
ശിശുദിനം പരിപാടിയോടനുബന്ധിച്ച് കുട്ടികൾ വിവിധതരം കലാപരിപാടികളിൽ പങ്കെടുക്കുകയും അത് അവർക്ക് ഒരു പുതിയ അനുഭവമായി തീരാൻ വഴി ഒരുക്കുകയും ചെയ്തു . മുതിർന്ന കുട്ടികൾ മുൻകൈ എടുത്ത് ചെയ്ത പ്രോഗ്രാം ആയതുകൊണ്ട് തന്നെ അത് അവരുടെ നേതൃത്വപാടവത്തെയും, ഉത്തരവാദിത്ത ബോധത്തെയും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുകയും , ഈ ഒത്തുചേരൽ വഴി കുട്ടികൾക്ക് പരസ്പരം കൂടുതൽ അടുത്ത് അറിയാൻ സാധിക്കുകയും ചെയ്തു . കുട്ടികളെ കൂടുതൽ ഉന്മേഷരാക്കാൻ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്നേഹവിരുന്നും ഇടയ്ക്ക് സംഘടിപ്പിച്ചിരുന്നു .
ശിശുദിനത്തോടനുബന്ധിച്ച് ആദ്യമായി നടത്തുന്ന പരിപാടി ആയതുകൊണ്ട് തന്നെ പരിപാടിയുടെ അവസാനം കുട്ടികളിൽ നിന്ന് കിട്ടിയ ഫീഡ്ബാക്ക് അനുസരിച്ച് കുട്ടികൾ എല്ലാവരും തന്നെ ഈ ദിവസം നന്നായി ആസ്വദിച്ചു എന്നും, ഇനിയും ഭാവിയിൽ ഇതുപോലുള്ള പരിപാടികൾ മുൻകൈയെടുത്ത് നടത്താൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു .എല്ലാവരും കുട്ടികളുടെ നേതൃത്വപാടവത്തെയും പരിപാടി വിജയകരമായി അവസാനിപ്പിക്കാൻ സാധിച്ചതിനും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു .
Leave a Reply