ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് ഭൂമിയിൽ വീണെന്ന് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാലിദ്വീപിനരികെ റോക്കറ്റ് വീണു എന്നാണ്ചൈന പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില മാധ്യമങ്ങളിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ശാന്തസമുദ്രത്തിൽ പതിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഗവേഷകരുടെ നിഗമനം.

മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ വലംവെക്കുന്ന റോക്കറ്റിന്റെ നിയന്ത്രണം ഏപ്രിൽ 29നാണ് നഷ്ടപ്പെട്ടത്. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാർജ് മോഡുലാർ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാൻഹെ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷമായിരുന്നു ഇത്.