കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് സുധാകരനെ കടന്നാക്രമിച്ചത്. സുധാകരന്‍റെ സമീപകാല വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ദീര്‍ഘ മറുപടി. അലഞ്ഞുനടന്നുവന്ന റാസ്കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ പലരെയും കൊന്ന് പണമുണ്ടാക്കി എന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചിട്ടുണ്ട്.

സുധാകരന് വിദേശകറന്‍സി ഇടപാടുണ്ടെന്ന് രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാനടക്കം സുധാകരന് പദ്ധതിയുണ്ടായിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. സുധാകരന്റെ വിശ്വസ്തരായ കോണ്‍ഗ്രസ് നേതാക്കളാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. എന്നാല്‍ ഇതാരെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  റോഡിന് നടുവിൽ ചിന്നിച്ചിതറി കിടക്കുന്ന ശരീര ഭാഗങ്ങൾ, അതിദാരുണമായ ദൃശ്യം; ചങ്ങനാശേരി ബൈപ്പാസിൽ തുടർച്ചയായി യുവാക്കളുടെ ബൈക്ക് അഭ്യാസം....

കോളേജിൽ വച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കെ.സുധാകരനെ വിദ്യാര്‍ഥികള്‍ കോളജില്‍ അര്‍ധനഗ്നനാക്കി നടത്തിയിട്ടുണ്ട്.സുധാകരന് മോഹങ്ങള്‍ പലതുണ്ടാകും; വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാവില്ല– അദ്ദേഹം പറഞ്ഞു.