മുഖ്യമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് വക്താവും അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററുമായ അഡ്വ. അനിൽ ബോസ്. സമസ്ത മേഖലയും സ്തംഭിച്ച ഈ കൊറോണ കാലഘട്ടത്തിൽ, സർക്കാർ സഹായം പല മേഖലയിലും വീതം വച്ച് നൽകിയപ്പോൾ സർക്കാരും മുഖ്യമന്ത്രിയും ശ്രദ്ധ വയ്ക്കാതെ പോയ വഞ്ചി വീട് തൊഴിലാളികളുടെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുവാണ് അനിൽ ബോസ്.

കത്തിന്റെ പൂർണ്ണ രൂപം…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി സമസ്ത മേഖലയേയും തകർത്തിരിക്കുകയാണ്. കനത്ത മഴയും ചുഴലിക്കാറ്റും വന്നതോടെ ജനങ്ങളുടെ ജീവിതം പൂർണ്ണമായി തകരുന്ന സ്ഥിതിയിലാണ്. ക്ഷേമനിധിയിൽ അംഗങ്ങളായ ആളുകൾക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിക്കുകയും സ്വയംപര്യാപ്തമല്ലാത്ത ക്ഷേമനിധികളെ സഹായിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന പൂർണമായി അല്ലെങ്കിലും പൊതുസമൂഹത്തിന് വളരെ ആശ്വാസം പകരുന്ന ഒന്നാണ്. സ്വയം പര്യാപ്തം അല്ലാത്ത ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും എന്ന് പറയുന്നതും നല്ലതുതന്നെ . എന്നാൽ മറ്റൊരു മേഖല ശ്രദ്ധയിൽ പെടുത്തട്ടെ ആലപ്പുഴയിൽ പ്രധാനമായും കൊല്ലം-എറണാകുളം തുടങ്ങിയ മറ്റു ജില്ലകളിലും ഏറ്റവും ദുരിതമനുഭവിക്കുന്ന ഒരു സഹായവും ഒരു പരിഗണനയും ഇതുവരെ കിട്ടിയിട്ടില്ലാത്ത ഒരു വിഭാഗത്തെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിൻ്റെ ഏറ്റവും വലിയ സാധ്യതയായ ടൂറിസം രംഗത്ത് ഹൗസ് ബോട്ടുകളുടെ (വഞ്ചിവീട് ) പ്രാധാന്യം അങ്ങയെ പ്രത്യേകം ഓർമ്മിപ്പിക്കേണ്ടത് ഇല്ല. പതിനായിരത്തോളം തൊഴിലാളികൾ ആണ് ഈ മേഖലയിൽ പണിയെടുക്കുന്നത് അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടുമ്പോൾ അത് അരലക്ഷത്തിലേറെയാകും . ഒന്നേകാൽ വർഷക്കാലമായി ഈ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. തൊഴിലാളികൾ, അവരുടെ കുടുംബങ്ങൾ വലിയ പ്രതിസന്ധികളിൽ ആണ്. ഈ പ്രതിസന്ധിഘട്ടത്തിൽ അല്ലെങ്കിലും ഈ മേഖലയ്ക്ക് കൂടി ഒരു ക്ഷേമനിധിബോർഡ് എന്ന ആശയം അങ്ങയുടെ മുൻപാകെ സമർപ്പിക്കുന്നു . ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശ്വാസം എന്നുള്ള നിലയിൽ ഈ മേഖലയിലെ തൊഴിലാളികളെയും കുടുംബാംങ്ങളെയും സഹായിക്കാൻ സർക്കാരിൻറെ സത്വര ശ്രദ്ധയും ഉണ്ടാകണം. അടിയന്തര സാമ്പത്തികസഹായം അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . വിശ്വസ്തതയോടെ, അഡ്വ. അനിൽ ബോസ് , ദേശീയ ജനറൽ സെക്രട്ടറി , എഐസിസി അസംഘടിത തൊഴിലാളി കോൺഗ്രസ് & ചെയർമാൻ കുട്ടനാട് പൈതൃക കേന്ദ്രം

ശ്രീ പിണറായി വിജയൻ ബഹു.മുഖ്യമന്ത്രി ,കേരളം തിരുവനന്തപുരം