കേരള നേതൃത്വത്തെ അവഗണിച്ച് ജോസിനെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വം. സോണിയാ ഗാന്ധിയുടെ പ്രത്യേക ദൂതൻ ജോസ് കെ മാണിയുമായി ചർച്ച നടത്തി

കേരള നേതൃത്വത്തെ അവഗണിച്ച് ജോസിനെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വം. സോണിയാ ഗാന്ധിയുടെ പ്രത്യേക ദൂതൻ ജോസ് കെ   മാണിയുമായി ചർച്ച നടത്തി
July 05 04:52 2020 Print This Article

കോട്ടയം: കേരളകോൺഗ്രസ് ജോസ് വിഭാഗം ഇടത്തോട്ട് ചായുമോ അതോ യു.ഡി.എഫിൽ തിരിച്ചു കയറുമോ എന്ന് രാഷ്ടീയ കേരളം ചർച്ച ചെയ്യുന്നതിനിടെ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ദൂതൻ ജോസ് കെ. മാണിയുമായി ബന്ധപ്പെട്ടതായറിയുന്നു. കെ.എം.മാണിയുമായി ആത്മബന്ധമുള്ള സീനിയർ കേൺഗ്രസ് നേതാവ് എ.കെ.ആന്റണി മുൻകൈ എടുത്തായിരുന്നു ഈ നീക്കം.

രണ്ട് പാർലമെന്റംഗങ്ങൾ ഉള്ള യു.പി.എ ഘടക കക്ഷിയാണ് ജോസ് വിഭാഗം. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതിലെ വേദന ദൂതനുമായി ജോസ് പങ്കുവച്ചു. പ്രശ്നത്തിൽ ദേശീയ തലത്തിൽ ഇടപെടലുണ്ടാവുമെന്ന സൂചനയാണ് നൽകിയതെന്നറിയുന്നു. കോൺഗ്രസ് സംസ്ഥാന നേതാക്കൾ സ്വരം മയപ്പെടുത്തിയതും ഇതിന്റെ തുടർച്ചയായാണ് ജോസ് കാണുന്നത്.

അതേസമയം, യു.ഡി.എഫിലേക്ക് പെട്ടെന്നൊരു തിരിച്ചു പോക്കിനോട് പല നേതാക്കളും താത്പര്യം കാണിക്കുന്നില്ല. പോയാൽ ഒപ്പമുണ്ടാകില്ലെന്നു പറഞ്ഞ ജോസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ നേതാക്കളുമുണ്ട്. ഇടതു മുന്നണി പ്രവേശനത്തിലും അഭിപ്രായവ്യത്യാസമുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles