ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകത്തിന് 2013 ഒക്ടോബർ 31-ന് പുലർച്ചെയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരൻ പുതിയ ആരോപണങ്ങൾ ഉയർത്തി. അന്ന് കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായിരുന്ന മന്ത്രി സജി ചെറിയാൻ സംഭവസ്ഥലത്ത് വളരെ വേഗം എത്തിയത് സംശയകരമാണെന്നും, യഥാർത്ഥ പ്രതികളെ പിടികൂടിയിട്ടില്ലെന്നും സുധാകരൻ ആരോപിച്ചു.

സംഭവത്തിൽ ആദ്യം അറസ്റ്റിലായ അഞ്ചുപേർ കുറ്റക്കാരല്ലെന്ന് കോടതി പിന്നീട് കണ്ടെത്തി വെറുതെ വിട്ടിരുന്നു. പാർട്ടിതലത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉണ്ടായിരുന്നുവെങ്കിലും അത് നടന്നില്ലെന്നും, യഥാർത്ഥ പ്രതികളെക്കുറിച്ച് തനിക്ക് സൂചനയുണ്ടെന്നും സുധാകരൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ആരോപണങ്ങൾ സജി ചെറിയാൻ തള്ളി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത് രാവിലെ മാത്രമാണെന്നും, തുടർന്ന് രാവിലെ 8.30ഓടെയാണ് സ്ഥലത്തെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടിവിട്ടതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ ആരോപണങ്ങളെന്നും മന്ത്രി പ്രതികരിച്ചു.