കിളിമാനൂരില്‍ കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയായ പള്ളിക്കലിലാണ് സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തനിക്ക് കോവിഡ് ബാധിച്ചെന്ന് പൊലീസുകാരന്‍ സംശയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഇടുക്കി കുമിളിയില്‍നിന്നു ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം പോലീസുകാരനായ പള്ളിക്കല്‍ വിനോദ് കുമാറിനെ(38)യാണ് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ ശേഷം ഇദ്ദേഹം ബന്ധുക്കളോട് കോവിഡ് ബാധ സംശയം പറഞ്ഞിരുന്നു. നിരവധി വിദേശികളോട് ഇടപഴകിയതായും പറഞ്ഞു. സ്രവം പരിശോധിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം.

തുടര്‍ന്ന്, ഇന്ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ പൊലീസുകാരനെ കണ്ടെത്തുകയായിരുന്നു. കോവിഡ് സംശയത്തെക്കുറിച്ച് ബന്ധുക്കള്‍ പറഞ്ഞതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിശദ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സ്രവം അയക്കും. ഇതിന്റെ ഫലം അറിഞ്ഞ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.

അതേസമയം, വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരന്റെ സഞ്ചാരപാതയിലെ ഇതുവരെയുള്ള ഫലം മുഴുവന്‍ നെഗറ്റീവാണ്. ഓട്ടോ െ്രെഡവറുടേതും റസ്‌റ്റോറന്റ് ജീവനക്കാരുടേതുമടക്കം ഇതില്‍ ഉള്‍പ്പെടുന്നു. 25ലധികം പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.