യുകെയിലെ നമ്പർ വൺ കൾച്ചറൽ സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട കവൻട്രി സിറ്റി കൗൺസിലുമായി യോജിച്ച് കവൻട്രി സിറ്റി ഓഫ് കൾച്ചറിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് കവൻട്രി കേരളാ കമ്മ്യൂണിറ്റി.

മലയാളികളായ നമ്മൾ എവിടെ ചെന്നാലും നമ്മുടെ സംസ്കാരങ്ങൾ മുറുകെ പിടിക്കുന്നതോടൊപ്പം തങ്ങളായിരിക്കുന്ന സ്ഥലങ്ങളിലെ സംസ്കാരവും ആയി ഇഴുകി ചേരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കവൻടി കേരളാ കമ്മ്യൂണിറ്റി തെളിയിച്ചത്.

ചെണ്ടയുടെ താളത്തോടൊത്ത് താളം വെച്ചും, മോഹിനിയാട്ടവും, ഭരതനാട്യവും ആവോളം ആസ്വതിച്ച് പരുപാടി കാണാനെത്തിയ ഇംഗ്ലീഷുകാരും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു മണിക്കൂർ ലൈവായി നടത്തിയ പരുപാടി വീടുകളിലിരുന്ന് ആസ്വതിച്ചത് അനേകരാണ്.

വളരെ നാളുകളായി കവൻട്രി മലയാളികൾ പ്രയത്‌നിച്ച്, ആഗ്രഹിച്ച കാര്യം സാധിച്ചതിന്റെ ചാരിതാർതൃത്തിലാണ് സികെസി കമ്മറ്റി അംഗങ്ങൾ എന്ന് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിണ്ടന്റ് ശ്രീ ഷിൻസൺ മാത്യു അറിയിച്ചു.

യുകെയിലെ അറിയപ്പെടുന്ന ചെണ്ട വിദ്വാനായ ശ്രീ വിനോദ് നവധാരയുടെ കീഴിൽ ഹരീഷ് പാലായുടെയും, സാജു പള്ളിപ്പാടന്റെയും നേത്രുത്ത്വത്തിലുള്ള മേളപ്പൊലിമയുടെ ചെണ്ട പ്രകടനത്തിലൂടെ കേരളത്തിന്റെ തനിമയും, പൈത്രുകവും വിളിച്ചോതിയപ്പോൾ മോഹിനിയാട്ടവുമായി രേവതി നായരും, അലാന സാജനും, ഭരതനാട്യവുമായി ദിയാ ശങ്കറും, പാട്ടുമായി ജിനു റ്റിജോയും ഒപ്പം ചെണ്ടയെകുറിച്ചുള്ള വിവരണങ്ങൾ നൽകിയത് ഹന്നാ ജോസും ആണ്.

ലിൻസിയാ ജിനോ ആൻങ്കറിങ്ങും, സികെസി സെക്രട്ടറി സെബാസ്‌റ്റ്യൻ ജോൺ സ്വാഗതവും, ജോയിന്റ് സെക്രട്ടറി റ്റിജോ ജോസഫ് നന്ദിയും പറഞ്ഞു.