കോട്ടയം നഗരസഭ മുൻ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എൻ.എസ്. ഹരിശ്ചന്ദ്രൻ (51) കോവിഡ് ബാധിച്ച് അന്തരിച്ചു.

കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെ ആണ് മരണത്തിന് കീഴടങ്ങിയത്.

  കൺമുന്നിൽ പൊന്നോമനകൾ മുങ്ങി മരിച്ചു; താങ്ങാനാവാതെ പിതാവ് ആത്മഹത്യ ചെയ്തു, മൂന്നു പേരുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി...

ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഹരിശ്ചന്ദ്രനെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കെ.എസ്.യുവിലൂടെയാണ് ഹരിശ്ചന്ദ്രൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോട്ടയം നഗരത്തിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെല്ലാം സജീവമായിരുന്നു.