സാനമ്മ സെബാസ്റ്റ്യന്‍

മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്തിന്റെയും കേരള ക്രിക്കറ്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഫാര്‍ലിംഗ്ടന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തിയ ഏഴാമത് ഓള്‍ യുകെ ടൂര്‍ണമെന്റില്‍ കേരള ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. Solent Rangers Chichester രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുകെയിലെ മികച്ച എട്ടു ടീമുകളുടെ പങ്കാളിത്തവും കുറ്റമറ്റ സംഘാടന മികവും കൊണ്ട് ടൂര്‍ണമെന്റ് അവിസ്മരണീയമായി. ഒന്നാം സമ്മാനം 500 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തത് പരഗോന്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡു രണ്ടാം സമ്മാനം 250 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തത് ജെജെ പ്ലസ് ഏജന്‍സിയുമായിരുന്നു.

പള്‍സ് ലൈഫ് ഏജന്‍സി, സീകോം ഫിനാന്‍സ് ലിമിറ്റഡ്, ഗുഡ് ഫുഡ് ആന്‍ഡ് വൈന്‍ മലയാളം ഷോപ്പ്, ഡ്രൈറ്റോണ്‍ മലയാളം ഷോപ്പ് എന്നിവര്‍ ആയിരുന്നു മറ്റു സ്‌പോണ്‍സര്‍മാര്‍. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തിയ ഫുഡ് ഫെസ്റ്റിവലിനെ പോര്‍ട്‌സ്മൗത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത് വന്‍വിജയമാക്കി. ഭക്ഷണപ്രിയര്‍ക്കായി നാടന്‍ രുചി ഭേദങ്ങളുമായി പരമ്പരാഗതമായ നാടന്‍ തട്ടുകടകള്‍ രാവിലെ മുതല്‍ സജീവമായിരുന്നു. ഐസ് ക്രീം സ്റ്റാളുകള്‍, കൂള്‍ഡ്രിങ്ക്‌സ്, കുട്ടികള്‍ക്കായി ഫേസ് പെയിന്റിംഗ് എന്നിവയും ക്രമീകരിച്ചിരുന്നു. ടൂര്‍ണമെന്റും, ഫുഡ് ഫെസ്റ്റിവലും വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിക്കുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഗസ്റ്റ് 15ന് മനോര്‍ ഫാം കൗണ്ടി പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യ ദിനാഘോഷവും ബാര്‍ബിക്യൂവും സെപ്റ്റംബര്‍ 9ന് പോര്‍ട്‌സ്മൗത്തില്‍ വച്ച് നടത്തപ്പെടുന്ന മെഗാ ഓണാഘോഷവും വന്‍വിജയമാക്കാന്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.