ടോം ജോസ് തടിയംപാട്

ഇടുക്കി, മുളകുവള്ളിയിലെ ബോയ്‌സ്‌കോ അനാഥമന്ദിരത്തിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിവരുന്ന ചാരിറ്റിക്ക് ഇതുവരെ 751 പൗണ്ട് ലഭിച്ചു കഴിഞ്ഞു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കളക്ഷന്‍ വരുന്ന ജൂലൈ 20 വരെ തുടരും. അന്നുവരെ ലഭിക്കുന്ന മുഴുവന്‍ പണവും 22ന് ബര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തുവിട്ടു സിസ്റ്റര്‍ ലിസ് മേരിക്ക് കൈമാറുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.

ഞങ്ങള്‍ ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് കമ്മറ്റിയില്‍ ആലോചിച്ചത്. കാരണം കഴിഞ്ഞ ഒരു മാസം മുന്‍പാണ് ഒരു ചാരിറ്റി അവസാനിച്ചത്. എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമറ്റിയില്‍ പറഞ്ഞു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. എന്താണെങ്കിലും ഇപ്പോള്‍ തന്നെ സാബു പറഞ്ഞതില്‍ കൂടുതല്‍ തുക ലഭിച്ചുകഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

സിസ്റ്റര്‍ ലിന്‍സ് മേരിയുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ഒരു ടി വി മാത്രമായിരുന്നു. ടിവി, പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചുകൊടുത്തുകഴിഞ്ഞു. പിന്നീട് എന്തെങ്കിലും വേണോ എന്നു ഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങികൊടുത്തു കഴിഞ്ഞു.

ഇനി നമുക്ക് ഇവിടുത്തെ 25 കുട്ടികള്‍ക്കും ഓണത്തിന് പുതിയ ഉടുപ്പും രുചികരമായ ഓണ ഊണും നല്‍കണം. അതിനു വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഞാനും സിസ്റ്ററും തമ്മില്‍ സംസരിച്ച വീഡിയോ ഇതുവരെ 2,66,000 ആളുകള്‍ കണ്ടുകഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായ വാഗ്ദാനം ലഭിക്കുന്നുണ്ട് എന്ന് സിസ്റ്റര്‍ പറഞ്ഞു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു.

നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ അല്ലെങ്കില്‍ ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരു കളിപ്പാട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കുക. നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക

ACCOUNTe NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS