കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ശുപാർശ ചെയ്തു. ചികിത്സാ നടപടികളിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശുപാർശ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ചുണ്ടിലെ മുറിവിന് തുന്നലിടാനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ആരോഗ്യനില വഷളായെന്നാണ് ബന്ധുക്കളുടെ പരാതി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആശുപത്രിക്കെതിരെയും ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാർക്കെതിരെയും കുടുംബം പരാതി നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതിയെ തുടർന്ന് വിവിധ രേഖകളും വിദഗ്ധരുടെ വിശദീകരണങ്ങളും പരിശോധിച്ച ശേഷമാണ് കമ്മിഷൻ ക്രിമിനൽ നടപടി ശുപാർശ ചെയ്തത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.