പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റയ്ക്ക് ബ്രിട്ടൻ സന്ദർശനത്തിന് അനുമതി. സുരക്ഷയുമായി ബന്ധപ്പെട്ട പ്രദർശനത്തിൽ പങ്കെടുക്കാനാണ് സർക്കാരിന്റെ പ്രതിനിധിയായി ബഹ്റ പോകുന്നത്. അടുത്ത മാസം 3, 4, 5 തിയ്യതികളിലാണ് ബഹ്റ യാത്ര നടത്തുക.
വിവാദങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്ന് ലോക്നാഥ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗികമായ പ്രസ്താവനയിലൂടെ പ്രതികരണം അറിയിക്കും. വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പിആർ ഡിവിഷൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിൽ നിന്ന് വൻ പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ബഹ്റയുടെ വിദേശയാത്ര. ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളുമാണ് എആർ ക്യാമ്പിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും ഇതിൽ എൻഐഎ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം.
Leave a Reply