ലോക്‌നാഥ് ബഹ്റയുടെ ബ്രിട്ടൻ സന്ദർശനത്തിന് അനുമതി; വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബഹ്റ മാധ്യമങ്ങളോട്

ലോക്‌നാഥ് ബഹ്റയുടെ ബ്രിട്ടൻ സന്ദർശനത്തിന് അനുമതി; വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബഹ്റ മാധ്യമങ്ങളോട്
February 13 06:46 2020 Print This Article

പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റയ്ക്ക് ബ്രിട്ടൻ സന്ദർശനത്തിന് അനുമതി. സുരക്ഷയുമായി ബന്ധപ്പെട്ട പ്രദർശനത്തിൽ പങ്കെടുക്കാനാണ് സർക്കാരിന്റെ പ്രതിനിധിയായി ബഹ്റ പോകുന്നത്. അടുത്ത മാസം 3, 4, 5 തിയ്യതികളിലാണ് ബഹ്റ യാത്ര നടത്തുക.

വിവാദങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്ന് ലോക്നാഥ് ബഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗികമായ പ്രസ്താവനയിലൂടെ പ്രതികരണം അറിയിക്കും. വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ പിആർ ഡിവിഷൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിൽ നിന്ന് വൻ പ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ബഹ്റയുടെ വിദേശയാത്ര. ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളുമാണ് എആർ ക്യാമ്പിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും ഇതിൽ എൻഐഎ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles