ന്യൂഡല്‍ഹി: ഭിന്നശേഷിയുളള യാത്രക്കാരിക്ക് വീല്‍ചെയര്‍ നിഷേധിക്കുകയും ഇഴഞ്ഞുനീങ്ങന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടതായും ആരോപണം . ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറായ അനിതാ ഘായിയാണ് ആരോപണം ഉന്നയിച്ചത്.
ഡെറാഡൂണ്‍ നിന്ന് ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവര്‍ വീല്‍ ചെയറനുവേണ്ടി നല്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും സൗകര്യം ഒരുക്കി നല്‍ക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല തുടര്‍ന്ന് ഇവരോട് ഇഴഞ്ഞുനീങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു എന്നുമാണ് ആരോപണം. ഭിന്നശേഷിയുള്ളവര്‍ക്ക് വിമാനത്തിന്‍ പടിവാതില്‍ വരെ പോകാനുള്ള വീല്‍ ചെയര്‍ നല്‍ക്കേണ്ടത് സര്‍ക്കാര്‍ എയര്‍ലൈന്റെ കടമയാണ്.

എന്നാല്‍, എയര്‍ ഇന്ത്യ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നല്‍ക്കുന്നു എന്നായിരുന്നു എയര്‍ ഇന്ത്യയുടെ പ്രതികരണം. യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.