കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിയിലിലായതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്നാണ് ഉയര്‍ന്ന ആദ്യ ആരോപണം. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി ആരംഭിക്കാനിരുന്ന ഡിഎം സിനിമാസ് പിന്നീട് ദിലീപ് ഒറ്റയ്ക്ക് കൈക്കലാക്കിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത്തരം ആരോപണങ്ങള്‍ പോലീസ് അന്വേഷണത്തിന്റെ പരിധിയിലാണ്.

എന്നാല്‍ ആരോപണങ്ങളുടെ മുനമൊടിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന മണി എത്തുന്നതിന്റെ ചിത്രമാണത്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് എത്തിയ മണി ദിലീപുമായി സംസാരിക്കുന്നതിന്റെയും അദ്ദേഹത്തെ പൂ നല്‍കി സ്വീകരിച്ച് ആനയിക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഡി സിനമാസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ദിലീപും മണിയും തെറ്റിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.