മകള്‍ മരിച്ചപ്പോള്‍ പോലും നിയന്ത്രണം വിടാതിരുന്ന ജോഷി ജയിലില്‍ പോയി ദിലീപിനെ കണ്ടതോടെ പൊട്ടിക്കരഞ്ഞു. ജോഷിയുടെ സങ്കടം കണ്ട് ദിലീപും കരഞ്ഞുപോയി. ഉറ്റ സുഹൃത്തായ ലാല്‍ ജോസിന്റെ സ്ഥിതിയും സമാനമായിരുന്നു എന്നാണു റിപ്പോര്‍ട്ട്.

താന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടും എന്ന് ഒരു ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നുവെന്നും അത്രയ്‌ക്കൊന്നും ഉണ്ടായില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയാണെന്നും ദിലീപ് പറഞ്ഞു. നിങ്ങള്‍ പാവം അമ്പിളിച്ചേട്ട(ജഗതി)നെപ്പറ്റി ഓര്‍ത്തു നോക്കൂ. അല്ലെങ്കില്‍ സുഖമില്ലാത്ത ഇന്നസെന്റ് ചേട്ടനു വേണ്ടി പ്രാര്‍ഥിക്കൂ എന്നാണ് ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞത്.

ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമാണ്. എത്ര ശ്രദ്ധിച്ചാലും ആപത്തുണ്ടാവും. അങ്ങനെ കരുതിയാല്‍ മതി എന്നായിരുന്നു ദിലീപിന്റെ ഉപദേശം. താന്‍ കുറ്റം ചെയ്‌തെങ്കിലല്ലേ ദുഖിക്കേണ്ടതുള്ളു. അതു ചെയ്യാത്തതിനാല്‍ ദുഖമില്ലെന്നും ദിലീപ് പറഞ്ഞു.

ഇതു കഴിഞ്ഞാണ് സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ്‌കൃഷ്ണയും ഒരുമിച്ച് ദിലീപിനെ സന്ദര്‍ശിച്ചത്. ഇതോടെയാണ് മാധ്യമങ്ങള്‍ സന്ദര്‍ശനങ്ങളുടെ വിവരം തന്നെ അറിയുന്നത്. ”ജയിലില്‍ കിടന്നാലെന്താ, രഞ്ജിത്തേട്ടനെ ഇവിടെ വരെ എത്തിക്കാന്‍ കഴിഞ്ഞല്ലോ”എന്നു പറഞ്ഞാണ് ദിലീപ് രഞ്ജിത്തിനെ സ്വീകരിച്ചത്.

തുടര്‍ന്ന് ജയറാം, ഹരിശ്രീ അശോകന്‍, ഗണേഷ്‌കുമാര്‍ തുടങ്ങിയവര്‍ കൂടി എത്തിയതോടെയാണ് സംഭവം വിവാദമായതും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും.