പുതിയ ലക്കം സിനിമാ മംഗളത്തിൽ നടന്‍ ദിലീപിന്  എതിരെ മാധ്യമപ്രവര്‍ത്തകര്‍ പല്ലിശ്ശേരി വീണ്ടും.  തന്നെ കൊല്ലാൻ ക്വട്ടേഷൻ ദിലപ് നൽകിയെന്നും പല്ലിശ്ശേരി ആരോപിക്കുന്നു . മകള്‍ മീനാക്ഷിക്ക് ദിലീപിന്‍റെ സ്വഭാവം മനസിലായി തുടങ്ങിയെന്നും മകള്‍ ഹോസ്റ്റലിലേക്ക് മാറി പഠനം തുടരാന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ പരാമര്‍ശം ഉണ്ട്.എവിടെപ്പോയാലും മകള്‍ മീനാക്ഷിയെ ഒപ്പം കൊണ്ടുപോകാറുണ്ടെന്ന് വീമ്പിളക്കാറുള്ള ദിലീപ് എന്തുകൊണ്ടാണ് അമേരിക്കന്‍ പര്യടനത്തില്‍ മകള്‍ മീനാക്ഷിയെ ഒപ്പം കൂട്ടാതെ പോയതെന്നും പല്ലിശ്ശേരി ചോദിക്കുന്നു.

പല്ലിശേരിയുടെ മംഗളം ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

ഞങ്ങളുടെ ദിലീപേട്ടനെ തകർക്കാൻ ആർക്കും കഴിയില്ല. ഏതോ ഒരു മലയാളി അമേരിക്കക്കാരൻ ദിലീപേട്ടന്റെ അമേരിക്കൻ പ്രോഗ്രാം നടത്തിക്കില്ലെന്ന് ഫെയിസ്ബുക്കിലും മറ്റു മീഡിയാകളിലും പറഞ്ഞിരുന്നല്ലോ. ആ വാർത്ത സിനിമാമംഗളം കൊടുക്കുകയും ചെയ്തു. ഇപ്പഴെന്തായി. ഞങ്ങളുടെ ദിലീപേട്ടനും കാവ്യചേച്ചിയും അടക്കമുള്ളവർ അമേരിക്കയിൽ പരിപാടി അവതരിപ്പിച്ചില്ലെ? ലിബർട്ടി ബഷീറിന്റെ സ്ഥിതി എന്തായെന്നറിയോ? ദിലീപിനെക്കാൾ സ്വാധീനമുള്ള ആളല്ലേ? ദിലീപേട്ടന്റെ കാലുപിടിച്ചിട്ടല്ലേ തിയേറ്ററിൽ സിനിമ കളിക്കാൻ കിട്ടിയത്. അതുകൊണ്ട് ദിലീപേട്ടനെ തൊട്ടുകളിക്കരുത്, ഭസ്മമാക്കും. എന്നുപറഞ്ഞതുപോലെ സ്വന്തം കരുത്തുകാണിക്കാതെ കോടികളുടെ കിലുക്കത്തിൽ ഗുണ്ടകളെയും ഫാൻസുകാരെയും സ്വാധീനിച്ച് അറപ്പു തോന്നുന്ന ഭാഷയിൽ സംസാരിപ്പിക്കുന്ന ദിലീപ് ഭീരുവല്ലങ്കിൽ പിന്നെ ആര്?, കള്ളന്മാരുടെ നേതാവോ?. ഗുണ്ടകളുടെ കാണാമറയത്തെ തലവനോ? എന്തായാലും നാളെ ഒരുപക്ഷെ ദിലീപിനെ തിരിഞ്ഞുകൊത്തുന്നവരായിരിക്കും ഇപ്പോഴും അവശേഷിച്ചിരിക്കുന്ന ദിലീപിന്റെ ഫാൻസുകാരെന്നു പറയുന്ന പലരും.

ആവേശത്തിന്റെ പുറത്തു നിൽക്കുന്നവർ ദിലീപിലെ തള്ളിപ്പറയുന്ന  ദിവസം അടുത്തുവരുകയാണ്. വിദേശരാജ്യങ്ങളിൽ സിനിമാനടന്മാരുടെയും മറ്റു കലാകാരന്മാരുടെയും നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിച്ച് കൈനിറയെ പണവും സ്വർണ്ണവും മറ്റുമായി എത്തുക പതിവായിരുന്നു. ചിലർ നല്ല പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. മറ്റുചിലർ മലയാളികളെ പറ്റിക്കാറുണ്ട്. നിരാശപ്പെടുത്തിയ പരിപാടികളും അവതരിപ്പിക്കാറുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാവ്യയും നാദിർഷയും ധർമ്മജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ജോർജും സുബിയും റിമി ടോമിയും നമിതാ പ്രമോദും അടക്കമുള്ളവർ ദിലീപിന്റെ കൂടെയുണ്ട്. കാവ്യയുടെയും നമിതയുടെയും നൃത്തപരിപാടികൾ ഉണ്ടെങ്കിലും നാദിർഷാ – പിഷാരടി, റിമി ടോമി ടീമാണ് ദിലീപിന്റെ പ്രോഗ്രാമിന്റെ രക്ഷകർ. അവരിലാണ് ദിലീപിന്റെ നിലനിൽപ്പ്. എന്നാൽ ദിലീപിന്റെ സമീപകാല പ്രവർത്തനങ്ങളും അഭിമുഖങ്ങളും അയാളെ തിരിഞ്ഞുകടിച്ചിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അയാളെ വെറുത്തുകഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ എട്ടുനിലയിൽ പൊട്ടിയ ദിലീപിന്റെ പൂരം. തിയറ്ററില്‍ ഏതാനും ഫാൻസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇനിയും ദിലീപിന്റെ സിനിമകൾ അങ്ങനെ തന്നെയായിരിക്കും എന്ന് സ്ത്രീകൾ പറഞ്ഞുകഴിഞ്ഞു. അവർക്കു താല്പര്യം മഞ്ജുവാര്യരെയാണ്. അവരുടെ സിനിമകളാണ്. മഞ്ജുവിനെ ചതിച്ച ദിലീപ് ദുഷ്ടനാണ്. അവൻ നന്നാവില്ല. സ്ത്രീകളുടെ വാക്കുകൾ ഇങ്ങനെ…

പ്രോഗ്രാമിനു പോലും പോകാൻ കാവ്യയ്ക്ക്  മനസുണ്ടായിരുന്നില്ല. എന്നാൽ ദിലീപിന്റെ സ്വഭാവം ശരിക്കും അറിയാവുന്നതുകൊണ്ടാണ് മനസ്സില്ലാ മനസോടെ അമേരിക്കയിലേക്കു പോയത്. മകൾക്കു വേണ്ടിയാണ് ജീവിക്കുന്നതെന്നുപറഞ്ഞ് കള്ളക്കരച്ചിൽ നടത്താറുള്ള, എവിടെ പോയാലും മീനാക്ഷിയെ കൂടെ കൂട്ടാറുള്ള ദിലീപ് എന്തുകൊണ്ടാണ് അമേരിക്കൻ യാത്രയിൽ മീനാക്ഷിയെ ഒഴിവാക്കിയത്. മകൾക്ക് അചഛന്റെ സ്വഭാവം മനസിലായിരിക്കുന്നു. അമ്മയെ തന്നിൽ നിന്നും അകറ്റുന്നതിനു വേണ്ടിയാണ് തന്നോട് സ്‌നേഹം നടിച്ചതെന്ന് വ്യക്തമായിരിക്കുന്നു. ഇതുവരെ ലഭിച്ച വാർത്ത വിശ്വസിക്കുകയാണെങ്കിൽ മീനാക്ഷിയെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാനാണ് ദിലീപും കാവ്യയും തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമത്രെ!-പല്ലിശേരി കുറിക്കുന്നു.