ദിലീപിന് വിനയായത് പണക്കൊതിയും പിശുക്കുമാണെന്ന വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍. ക്വട്ടേഷന്‍ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്കായിരുന്നു. എന്നാല്‍ കരാറില്‍ ഇല്ലാത്ത കാര്യങ്ങളാണ് പള്‍സര്‍ സുനി ചെയ്തത്. നടിയെ മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തിയതിനു ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ അവസരം മുതലെടുത്ത സുനി നടിയ്‌ക്കെതിരേ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.ബലാല്‍സംഗം ചെയ്യാനും ശ്രമിച്ചു. ഇതൊന്നും ക്വട്ടേഷനില്‍ ഇല്ലായിരുന്ന കാര്യങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നു

ക്വട്ടേഷനു ശേഷം ദിലീപ് സുനിയെ തള്ളിയത് പണം കൊടുക്കാനുള്ള മടി കൊണ്ടും പറഞ്ഞതിനപ്പുറമുള്ള പ്രവര്‍ത്തികള്‍ ചെയ്തതിലുള്ള ഭയം കൊണ്ടുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു മനസിലാക്കിയപ്പോള്‍ പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്റെ ബാക്കിയായ 20 ലക്ഷത്തോളം രൂപ കൊടുക്കാന്‍ ദിലീപ് വിസമ്മതിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാരണം കേസില്‍ കിടക്കുന്ന പള്‍സറിന് പണം കൊടുക്കാന്‍ ചെന്നാല്‍ പിടിക്കപ്പെടും എന്നതായിരുന്നു കാരണം. അതിനാല്‍ പള്‍സര്‍ സുനിയെ തള്ളിക്കളയുകയേ ദിലീപിന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. കേസില്‍ ദിലീപ് സഹായിക്കാനെത്തുമെന്നു വിചാരിച്ച പള്‍സര്‍ സുനിയ്ക്കു പിഴച്ചു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെടുന്നത്. പള്‍സറിന്റെ കൂട്ടാളികള്‍ പല തവണ പണമാവശ്യപ്പെട്ടിട്ടും ദിലീപ് വഴങ്ങിയില്ല. പണം കൊടുത്താല്‍ കുടുങ്ങുമെന്നുറപ്പായിരുന്നു. മാത്രമല്ല പണവും പോകും. എന്നാല്‍ അന്ന് ആവശ്യപ്പെട്ട പണം കൊടുത്തിരുന്നെങ്കില്‍ എല്ലാം കുറ്റവും സുനി ഏല്‍ക്കുമായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.

ദിലീപിന്റെ പണക്കൊതിയാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത്. താന്‍ പറഞ്ഞതല്ല സുനി ചെയ്തതെന്ന വാദമുയര്‍ത്തി ദിലീപ് ഒഴിയുകയായിരുന്നു. ദിലീപിന് ആവശ്യം ചില ദൃശ്യങ്ങള്‍ ആയിരുന്നു.അത് ഉപയോഗിച്ച് ചില സാമ്പത്തിക ഇടപാടുകള്‍ നടത്താനും നടിയെ ബ്ലാക്‌മെയില്‍ ചെയ്യാനും ദിലീപ് ലക്ഷ്യമിട്ടിരുന്നു.തന്റെ ആദ്യ വിവാഹം തകര്‍ത്തതിലുള്ള പകയും ദിലീപിന് നടിയോട് ഉണ്ടായിരുന്നു. ഇതും ക്വട്ടേഷന് കാരണമായെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഇയാള്‍ വെളിപ്പെടുത്തി.