ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല .നാട്ടിലെ വിമര്‍ശനങ്ങള്‍ കേട്ട് മനംമടുത്തു വിദേശത്തു ഷോ നടത്താന്‍ പോകുന്ന ദിലീപിന് അവിടെയും തിരിച്ചടി.അതെ ദിലീപിന്റെ ഷോ ബഹിഷ്കരിക്കുന്നതായി അമേരിക്കന്‍ മലയാളികള്‍. അമേരിക്കന്‍ മലയാളിയായ സാബു എന്ന ആളാണ് സെല്‍ഫി വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ വാട്ട്സ് ആപ്പിലും ഫേയ്ബുക്കിലും വൈറലായി കഴിഞ്ഞു.
ദിലീപ് മഞ്ജു വിവാഹ മോചനം,കാവ്യാ ദിലീപ് വിവാഹം ,നടി ആക്രമിക്കപ്പെട്ട സംഭവം തുടങ്ങി അടുത്തിടെ ജനപ്രിയ നായകനുമായി നടന്ന സംഭവങ്ങള്‍ എല്ലാം അക്കമിട്ടു നിരത്തിയാണ് വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. അടുത്തമാസമാണ് നാദിര്‍ഷയുടെ നേതൃത്ത്വത്തില്‍ അമേരിക്കയില്‍ ഷോ നടക്കുന്നത് എന്നാണ് നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍.

Read more.. “ഞാന്‍ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു; ആ രൂപം എനിക്ക് നോഹയെയും നോഹയുടെ പെട്ടകവും കാണിച്ചു തന്നു”, മോഹിനി എന്ന നടി, മഹാലക്ഷ്മി എന്ന തമിഴ് ബ്രാഹ്മണ പെണ്‍കുട്ടി… ക്രിസ്റ്റീനയായതിന് പിന്നിൽ..