ന്യൂസ് ഡെസ്ക് , മലയാളം യുകെ

100 കണക്കിന് സമരക്കാർ ജോർജ് ഫ്ലോയ്ഡ്ന്റെ മരണത്തിൽ പ്രതിഷേധിച്ച് ഭരണസിരാകേന്ദ്രം വളഞ്ഞു, കല്ലേറു നടത്തുകയും പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഡൊണാൾഡ് ട്രംപ് ബങ്കറിന്‌ ഉള്ളിൽ ഒളിച്ചെന്ന് രഹസ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരാണ് വിവരം പുറത്തെത്തിച്ചത്. വാരാന്ത്യം മുഴുവൻ അക്രമണത്തിന്റെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങൾ ലാഫെയ്ട് പാർക്കിൽ മുഴങ്ങി കേൾക്കാമായിരുന്നു. മിനപോളിസ്‌ പോലീസ് ഓഫീസർ കാൽമുട്ടു കൊണ്ട് കഴുത്തിൽ അമർത്തിപ്പിടിച്ച് കൊന്ന കറുത്തവർഗ്ഗക്കാരനായ ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ചാണ്, ആയിരക്കണക്കിന് പേർ വെള്ളിയാഴ്ച തെരുവിലിറങ്ങിയത്. എന്നാൽ പ്രതിഷേധക്കാർ പൊടുന്നനെ അക്രമാസക്തരാകുകയും കാര്യങ്ങൾ നിയന്ത്രണം വിട്ടു പോവുകയും ചെയ്തതോടെ വൈറ്റ്ഹൗസ് 2011 സെപ്റ്റംബർ 11ന് ശേഷം നേരിടുന്ന ഏറ്റവും വലിയ ഭീകരാവസ്ഥ ആയി സ്‌ഥിതിവിശേഷം മാറി . എന്നാൽ സുരക്ഷാ വീഴ്ചയെ കുറിച്ചോ കരുതൽ മാർഗങ്ങളെക്കുറിച്ചോ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രതിഷേധക്കാരുടെ വലിപ്പവും രോക്ഷവും പ്രസിഡണ്ടിനെയും കുടുംബത്തെയും ഒട്ടൊന്നുമല്ല വലച്ചിരിക്കുന്നത്. എന്നാൽ പ്രഥമ വനിതയായ മെലാനിയ ട്രംപും, പതിനാലുകാരനായ മകൻ ബാരനും ട്രമ്പിനൊപ്പം ബങ്കറിൽ കയറി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സീക്രട്ട് സർവീസ് പ്രോട്ടോകോൾ പ്രകാരം ഏജൻസിയുടെ സംരക്ഷണയിലുള്ള എല്ലാവരും അണ്ടർഗ്രൗണ്ട് ഷെൽട്ടറിൽ കഴിയേണ്ടതാണ്.

ഒരു ശതകത്തിനു ശേഷം ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന സ്പേസ് ലോഞ്ചിന് ഫ്ലോറിഡയിൽ പോയി ശനിയാഴ്ച മടങ്ങിയെത്തിയ ട്രമ്പിനെ, രോഷാകുലരായ നൂറുകണക്കിന് ജനങ്ങളാണ് സ്വീകരിച്ചത്. ഓരോ രാത്രി കഴിയുംതോറും നഗരങ്ങൾ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ടെലിവിഷൻ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. എന്നാൽ ട്രമ്പോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഐക്യത്തിന് ആഹ്വാനം ചെയ്യാത്തതും പ്രതിഷേധക്കാരോട് സംവദിക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നു.

ഫ്ലോയ്ഡിന്റെ ഔദ്യോഗിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തിന് ഏറ്റ ക്ഷതവും കാർഡിയോ പൾമണറി അറസ്റ്റും ആണ് മരണകാരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് . അദ്ദേഹത്തിന് ഹൃദ്രോഗം ഉണ്ടായിരുന്നതായും, മറ്റ് മരുന്നുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫ്ലോയ്ഡ് ഫാമിലി ഒരു സ്വകാര്യ പരിശോധകന്റെ സഹായവും ഇക്കാര്യത്തിൽ തേടിയിരുന്നു.