തായ്‌വാനിൽ ട്രെയിനപകടത്തിൽ നാൽപത്തെട്ടോളം പേർ മരണമടഞ്ഞു. കുടുങ്ങിക്കിടക്കുന്ന 200 പേർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു. അനുശോചനവുമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്

തായ്‌വാനിൽ ട്രെയിനപകടത്തിൽ നാൽപത്തെട്ടോളം പേർ മരണമടഞ്ഞു. കുടുങ്ങിക്കിടക്കുന്ന 200 പേർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു. അനുശോചനവുമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്
April 02 14:11 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

അഞ്ഞൂറോളം പേർ വരുന്ന യാത്രക്കാരുമായി തായ്‌വാനിലെ ഒരു തുരങ്കത്തിലാണ് ട്രെയിൻ പാളം തെറ്റിയത്. 48 ഓളം പേർ മരണപ്പെട്ടെന്നാണ് പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന 200 ഓളം പേർക്ക് വേണ്ടി രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ തായ്‌പേയിൽ നിന്ന് ടൈറ്റുങിലേക്കുള്ള യാത്രയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.

ട്രെയിൻ തിങ്ങിനിറഞ്ഞ് ആൾക്കാർ ഉണ്ടായിരുന്നതിനാൽ പലരും നിൽക്കുകയായിരുന്നു ഇത് അപകടത്തിൻെറ വ്യാപ്തി കൂടാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. തായ്‌വാനിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഇന്ന് നടന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രസിഡന്റ് സായ് ഇംഗ്-വെൻ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെ തായ്‌വാനിൽ നടന്ന ട്രെയിനപകടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും യുകെയുടെ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles