വിവാദങ്ങള്‍ ഒഴിയാതെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ വരനെ ആവശ്യമുണ്ട്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനെതിരെ തെറിവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് പുലി ആരാധകര്‍.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്. തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.

ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. ആരെയും മോശപ്പെടുത്തുന്നതല്ല, മറിച്ച് മലയാള സിനിമയായ പട്ടണ പ്രവേശത്തിലെ തമാശയേറിയ ഒരു സീന്‍ മാത്രമാണെന്നും താരം പറയുന്നു. കേരളത്തില്‍ തന്നെ മികച്ചതായി നില്‍ക്കുന്ന ഒരു മീം കൂടിയാണെന്ന് ദുല്‍ഖര്‍ പറയുന്നു. ചിത്രത്തിലെ രംഗം കൂടി പങ്കുവെച്ചാണ് ദുല്‍ഖര്‍ മറുപടി നല്‍കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ