ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലര്‍ അന്ധാദുനില്‍ ദുല്‍ഖര്‍ സല്‍മാനെ ആദ്യം നായകനായി പരിഗണിച്ചിരുന്നു. പിന്നീടാണ് ആയുഷ്മാന്‍ ഖുരാന ഈ റോളിലെത്തുന്നത്. ബോളിവുഡിലെ മികച്ച ത്രില്ലര്‍ നഷ്ടമായെങ്കില്‍ ആര്‍.ബാല്‍ക്കിക്കൊപ്പം മറ്റൊരു ത്രില്ലറിലൂടെ വീണ്ടും ഹിന്ദി സ്‌ക്രീനിലെത്തുകയാണ് പുതുവര്‍ഷത്തില്‍ ഡി.ക്യു.

ചീനി കം, പാ, ഷമിതാബ്, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ പുതുശൈലി തീര്‍ത്ത ആര്‍ ബാല്‍ക്കിയുടെ രചനയിലും സംവിധാനത്തിലുമാണ് ത്രില്ലര്‍ ചിത്രം. ലോക്ക് ഡൗണില്‍ ബാല്‍ക്കി ഈ സിനിമയുടെ രചന പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇര്‍ഫാന്‍ ഖാനൊപ്പം കാര്‍വാന്‍, സോനം കപൂര്‍ നായികയായ സോയാ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രവുമാണ് ആര്‍.ബാല്‍ക്കിയുടേത്. സിനിമയുടെ നായികയെയും ടൈറ്റിലും ഉടന്‍ പ്രഖ്യാപിക്കും. 2021 ജനുവരി അവസാനത്തോടെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

പൊലീസ് ഓഫീസറുടെ റോളിലാണ് ഈ ചിത്രത്തില്‍. ബോബി സഞ്ജയ് രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ നിര്‍മ്മാണം ദുല്‍ഖറിന്റെ വേഫെറര്‍ പ്രൊഡക്ഷന്‍സാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്, ബൃന്ദയുടെ ഹേയ് സിനാമി എന്നീ സിനിമകളാണ് ദുല്‍ഖര്‍ സല്‍മാന്റെ ഇനി റിലീസ് ചെയ്യാനുള്ള പ്രൊജക്ടുകള്‍.