ഈസി കുക്കിംഗ്: പെസഹാ അപ്പം. പ്രശസ്ത ഷെഫ് നോബി ജെയിംസ് മലയാളംയുകെയിൽ എഴുതുന്ന പംക്തി

ഈസി കുക്കിംഗ്: പെസഹാ അപ്പം. പ്രശസ്ത ഷെഫ് നോബി ജെയിംസ് മലയാളംയുകെയിൽ  എഴുതുന്ന   പംക്തി
March 27 05:37 2021 Print This Article

നോബി ജെയിംസ്

1 കപ്പ് ഉഴുന്ന് വറുത്ത്
2 കപ്പ് തേങ്ങാ ചിരണ്ടിയത്
4 കപ്പ് വറുത്ത അരിപൊടി
2 വെളുത്തുള്ളി
4 ചെറിയ ഉള്ളി
1 1/2 ടീസ്പൂൺ ജീരകം
ആവശ്യത്തിന് ഉപ്പ്

ഒരു കപ്പ് ഉഴുന്ന് വറുത്തു ഒരുപാത്രത്തിൽ ഇട്ടു രണ്ടു കപ്പ് തേങ്ങയും വെളുത്തുള്ളിയും ചെറു ഉള്ളിയും ജീരകവും ഇട്ടു കുറച്ചു വെള്ളം ഒഴിച്ചു ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. അത് റെഡിയാകുമ്പോൾ 4 കപ്പ് വറുത്ത അരിപൊടിയിലേയ്ക്കു നമ്മൾ കുതിരാൻ വച്ച കൂട്ടുകൾ അരച്ച് പൊടിയിൽ ചേർത്ത് ഇളക്കി വീഡിയോയിൽ കാണുന്ന രീതിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് ഒരു പാത്രത്തിൽ വാഴ ഇല ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ അലുമിനിയം ഫോയിൽ വച്ചു നമ്മുടെ മാവ് ഒഴിച്ചു ഒരു അപ്പച്ചെമ്പിലോ അല്ലെങ്കിൽ ഒരു സ്റ്റീമറിലോ കുക്ക് ചെയ്തെടുക്കാം. അങ്ങനെ എളുപ്പത്തിൽ നമ്മുടെ പെസഹാ അപ്പം ഉണ്ടാക്കാം. അപ്പം വെന്താലും മൂടി മാറ്റി വച്ചു അല്പനേരം കുക്ക് ചെയ്താൽ മുകളിലുള്ള ജലാംശം പോയികിട്ടും.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles