കൊച്ചി ∙ സാമ്പത്തിക തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്നു സഹകരണ ബാങ്കുകളിലും വിവിധ സ്ഥലങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. എറണാകുളം അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്ക്, മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്ക്, തൃശൂർ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച പരിശോധന നടന്നത്.

അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി സോണൽ ഓഫിസിലെ മൂന്ന് സംഘങ്ങളാണ് പരിശോധന നടത്തിയത്. വ്യാജ അപേക്ഷകളും ആവശ്യമായ രേഖകളില്ലാത്ത അപേക്ഷകളും ഉപയോഗിച്ച്, അംഗങ്ങളല്ലാത്തവരുടെ പേരിലും വായ്പ അനുവദിച്ചതായാണ് ആരോപണം. 2002 ജൂലൈ 7 മുതൽ നടന്നതായി പറയുന്ന തട്ടിപ്പിലൂടെ ഏകദേശം 55 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. മുൻകാലത്തെയും നിലവിലെയും 14 ഭരണസമിതി അംഗങ്ങൾക്കും ആറ് ജീവനക്കാർക്കുമെതിരെ കേരള പൊലീസ് കേസെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെന്നല സർവീസ് സഹകരണ ബാങ്കിലെ ഏകദേശം 10 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തി. വായ്പ അനുവദിച്ചതിലെ ക്രമക്കേടുകളും ഫണ്ട് തിരിമറിയുമാണ് ഇവിടെ അന്വേഷിക്കുന്നത്. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ഏകദേശം 27 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് സ്ഥലങ്ങളിലും പരിശോധന നടന്നു. ഉടമകളുടെയും നിക്ഷേപകരുടെയും അനുമതിയില്ലാതെ പണയപ്പെടുത്തിയ സ്വത്തുക്കൾ കൈമാറ്റം ചെയ്തതിലൂടെ ബാങ്ക് ഭാരവാഹികൾ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.