സ്കോട്ട് ലൻഡ്: യുണൈറ്റഡ് സ്കോട്ട് ലൻഡ് മലയാളി അസോസിയേഷന്റെ (USMA) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ ആദ്യ വടംവലി മത്സരം വൻ വിജയമായി. സ്കോട്ട്ലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കായിക ടീമുകൾ മാറ്റുരച്ച മത്സരത്തിൽ എഡിൻബറ റെഡ്ബുൾ ബ്ലൂ ടീം ജേതാക്കളായി ഒന്നാം സ്ഥാനം സ്വന്തമാക്കി.
തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ എഡിൻബറ റെഡ്ബുൾ ബ്ലാക്ക് ടീം രണ്ടാം സ്ഥാനവും (റണ്ണേഴ്സ് അപ്പ്), ഗ്ലാസ്ഗോ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനം: എഡിൻബറ റെഡ്ബുൾ ബ്ലൂ ടീം
രണ്ടാം സ്ഥാനം: എഡിൻബറ റെഡ്ബുൾ ബ്ലാക്ക് ടീം
മൂന്നാം സ്ഥാനം: ഗ്ലാസ്ഗോ സ്ട്രൈക്കേഴ്സ്

നാടൻ കായിക പാരമ്പര്യവും കൂട്ടായ്മയുടെ കരുത്തും വിളിച്ചോതിയ മത്സരം കാണാൻ വലിയ ജനസഞ്ചയമാണ് എത്തിയത്. സ്കോട്ട്ലൻഡിലെ മലയാളി സമൂഹത്തിനിടയിൽ കായിക-സാംസ്കാരിക കൂട്ടായ്മകൾ ഊട്ടിയുറപ്പിക്കുന്നതിൽ ഈ ടൂർണമെന്റ് പുതിയൊരു നാഴികക്കല്ലായി മാറി. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ ടീമുകൾക്കും സംഘടകർക്കും കാണികൾക്കും USMA നന്ദി അറിയിച്ചു. വരും വർഷങ്ങളിലും സമാനമായ കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കാൻ ഇത് വലിയ ഊർജ്ജം നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.

ഈ വര്‍ഷം ഇനി വരാന്‍ ഇരിക്കുന്ന USMA നടത്തുന്ന മറ്റ് Tournaments – Football, Cricket and Badminton – എന്നിവ ആണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.












Leave a Reply