തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം….! ഒറ്റദിവസം കൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന അഭിപ്രായത്തിന് മുന്‍ഗണന….

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം….!  ഒറ്റദിവസം കൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന അഭിപ്രായത്തിന് മുന്‍ഗണന….
October 20 11:08 2020 Print This Article

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യആഴ്ച നടത്തുന്നത് സജീവ പരിഗണനയില്‍. വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും. വോട്ടര്‍പട്ടികയില്‍‍‍ പേരുചേര്‍ക്കാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തദ്ദേശസ്ഥപനങ്ങളുടെ അധ്യക്ഷന്‍മാരുടെ സംവരണം സംബന്ധിച്ച് ഈ മാസം അവസാനം തീരുമാനമെടുക്കും.

കോവിഡ് വ്യപനം കൊണ്ട് നീട്ടിവെക്കേണ്ടിവന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യം നടത്തുക എന്നതാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ സജീവപരിഗണനയിലുള്ളത്. ഇതിനുള്ള വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും. ഡിസംബര്‍ മധ്യത്തിന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുംവിധം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട്ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലാണ്. ഏഴ് ജില്ലകളില്‍ വീതം രണ്ട് ദിവസം പോളിങ് എന്നരീതിയില്‍ക്രമീകരിക്കാം. സുരക്ഷ, കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവകണക്കിലെടുത്താണ് ഇക്കാര്യം ആലോചിക്കുന്നത്.

എന്നാല്‍ ആഭ്യന്തരവകുപ്പിന്‍റേയും ആരോഗ്യവകുപ്പിന്‍റേയും അഭിപ്രായം അറിഞ്ഞശേഷം മാത്രമെ ഇക്കാര്യത്തില്‍ അവസാന തീരുമാനമുണ്ടാകൂ. ഒറ്റദിവസം കൊണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. കോവിഡ് മാനദണ്ഡമനുസരിച്ചുള്ള പ്രചരണം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് കമ്മീഷന്‍പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കും.വോട്ടര്‍പട്ടികയില്‍പേരുചേര്‍ക്കാന്‍ ഒരു അവസംരം കൂടി നല്‍കും. തദ്ദേശ സ്ഥപനങ്ങളുടെ അധ്യക്ഷന്‍മാരുടെ സംവരണം സംബന്ധിച്ചുള്ള തീരുമാനം ഈമാസം അവസാനം കൈക്കൊള്ളും. ഉദ്യോഗസ്ഥരുടെ പരിശീലനം ഉള്‍പ്പെടെയുള്ളവ അവസാനഘട്ടത്തിലാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles