മാഞ്ചസ്റ്റർ: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സിന്റെ പാസഞ്ചര്‍ ജെറ്റ് വിമാനം ചക്രത്തിനുണ്ടായ തകരാറുമൂലം ഇന്നലെ അടിയന്തരമായി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ മുന്നിലെ ചക്രം ചലിക്കാതായതോടെയാണ് പൈലറ്റ് അടിയന്തര ലാന്‍ഡിംങിന് അനുമതി തേടിയത്.  യോര്‍ക്ക്‌ഷെയറിനു മുകളിലൂടെ പലകുറി വട്ടമിട്ടു പറന്ന വിമാനം ഒടുവില്‍ ഹിത്രൂവില്‍ ഇറക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം ഡ്യൂസ്‌ബറിക്ക് മുകളിലൂടെ പറന്നതായി ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. കാരണം വ്യക്തമാല്ലത്തതിനാൽ ലോങ്ങ് റേഞ്ച് ക്യാമറയിൽ പകർത്തിയ ചിത്രത്തിൽ നിന്നുമാണ് കാര്യം മനസ്സിലായതെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
853 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന എമിറേറ്റ്സ് A380 (ഇകെ.18) ഇന്നലെ ഉച്ചയ്ക്ക് 1.32 നായിരുന്നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്നും വിമാനം ദുബായിലേക്ക് യാത്ര ആരംഭിച്ചത്.  വിമാനം പറന്നുയര്‍ന്നശേഷം ഉള്ളിലേക്ക് വലിയേണ്ട ചക്രങ്ങള്‍ ചലിക്കാതായോടെയാണ് തകരാര്‍ മനസിലാക്കി പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്.  ഈസമയം എടുത്തിട്ടുള്ള വിമാനത്തിന്റെ ചിത്രങ്ങളില്‍ ചക്രം പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കൃത്യമായി കാണാം. വിമാനം ആകാശത്തിലൂടെ ഏറെനേരം വട്ടമിട്ടു പറക്കുന്നത് ശ്രദ്ധയില്‍പെട്ട ഒരു ഡ്യൂസ്‌ബെറിക്കാരൻ ആണ്  ഈ ചിത്രം കാമറയിലാക്കിയത്.

മാഞ്ചസ്റ്റർ ദുബായ് വിമാനം തിരിച്ചുവിട്ട് ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ മൂന്ന് മണിയോടുകൂടി സുരക്ഷിതമായി ഇറക്കിയെന്ന് എമിറേറ്റ്സ് വ്യക്താവ് അറിയിച്ചു. യാത്രക്കാരെ എല്ലാം മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കിയെന്നും വ്യക്താവ് വെളിപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷക്കാണ് മുഖ്യ പരിഗണനയെന്നും അവർ പറഞ്ഞു.

ek18JPG