കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത് എഞ്ചിന്‍ തരാറ് കാരണമല്ലെന്ന് റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിനില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് അപകട കാരണം യന്ത്രത്തകരാറല്ലെന്ന് വ്യക്തമാക്കിയത്.

2016 ഓഗസ്റ്റ് മൂന്നിന് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബോയിങ് 777-300 വിമാനം കത്തിയമര്‍ന്നത്. വിമാനത്താവളത്തിലെ ജീവനക്കാരുടേയും വിമാന ജീവനക്കാരുടേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്് വിമാനത്തിലെ യാത്രക്കാരെല്ലാം രക്ഷപെട്ടത്്. രക്ഷാപ്രവര്‍ത്തനത്തിനിടെ യുഎഇ അഗ്നിശമന സേനാംഗം മരിക്കുകയും 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അപകട കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ആദ്യം റണ്‍വേയില്‍ തൊട്ട വിമാനം, വീണ്ടും പറന്നുയരാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തിന് തീ പിടിക്കുകയും കത്തിയമരുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിന്‍, കോക്പിറ്റ് ശബ്ദരേഖകള്‍, വിമാനത്തിന്റെ ഡാറ്റ റെക്കോര്‍ഡുകള്‍ തുടങ്ങിയവ അബുദാബി ലാബില്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.