എൻറെ കൈ മുത്തുന്നവൾക്ക് : സുരേഷ് നാരായണൻ എഴുതിയ കവിത

എൻറെ കൈ മുത്തുന്നവൾക്ക് : സുരേഷ് നാരായണൻ എഴുതിയ കവിത
March 29 03:26 2021 Print This Article

സുരേഷ് നാരായണൻ

ഞാൻ കൂടൊരുക്കുന്നു ;
നീയതിലേക്ക് മുട്ടകളിടുന്നു.

ഞാൻ വഴി വെട്ടുന്നു;
നീയതിനരികിൽ ചെടികൾ
വെച്ചു പിടിപ്പിക്കുന്നു.

ഞാൻ വിശക്കുന്നവരെയെല്ലാം
വിളിച്ചുകൊണ്ടുവരുന്നു;
പ്രണയം ജ്വലിപ്പിച്ചു നീയവർക്കു
ഭക്ഷണമുണ്ടാക്കുന്നു.

ഞാൻ വിശുദ്ധനാകാൻ മുട്ടുകുത്തുന്നു;
നീയെൻറെ മുറിവുടുപ്പുകൾ തുന്നിക്കെട്ടുന്നു.

ഞാൻ ഇടയനാകാൻ നിയോഗിക്കപ്പെടുന്നു;
എന്നെയവൻറെ പുല്ലാങ്കുഴലാക്കിയാലും എന്നു നീ പ്രാർത്ഥിക്കുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles