ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് അനേകം അവസരങ്ങൾ ഒരുക്കി യൂറോ മെഡിസിറ്റി

ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് അനേകം അവസരങ്ങൾ ഒരുക്കി യൂറോ മെഡിസിറ്റി
June 11 06:48 2020 Print This Article

കഴിഞ്ഞ കുറെ വർഷമായി ധാരാളം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിക്കൊടുത്ത യൂറോ മെഡിസിറ്റി, പുതിയ അധ്യയനവർഷത്തിലേയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പോളണ്ടിലോ, യുക്രൈനിലോ പഠിച്ച് ഡോക്ടർ ആകാനോ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാനോ നിരവധി അവസരങ്ങൾ യൂറോ മെഡിസിറ്റി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു.

പോളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസം

ലോകാരോഗ്യസംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കൽ ഡയറക്ടറിയിൽ ഇടം നേടിയിട്ടുള്ളതുമായ പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ പഠിച്ച് ഡോക്ടർ ആകാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള പോളണ്ടിലെ ഈ യൂണിവേഴ്സിറ്റികളിലെ പഠനം പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ ആണ്. അത്യാധുനിക ലാബ്, ക്ലാസ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ, ലോകത്തിലെ ഏത് യൂണിവേഴ്സിറ്റികളുമായി കിടപിടിക്കുന്നതാണ്. പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ച കുട്ടികൾക്ക് പോളണ്ടിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാവുന്നതാണ്. പ്ലസ്ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലും യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്കൈപ്പ് ഇന്റർവ്യൂവിലെ പോയ്ന്റ്സിന്റെ അടിസ്ഥാനത്തിലുമാണ് കുട്ടികൾക്ക് പ്രവേശനം നൽകുന്നത്.

യുക്രൈൻ കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം

കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ, ഇന്ന് ലോകത്തെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുക്രൈൻ. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റികൾ ആണ് യുക്രൈനിൽ ഉള്ളത്. ലോകാരോഗ്യസംഘടന അംഗീകരിച്ചതും, ലോകത്ത് ഒട്ടനവധി തൊഴിൽ സാധ്യതയുള്ള രാജ്യങ്ങളായ യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകളായ USMLE , UKMLA , NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക

ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഉന്നതപഠനം

ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികൾ ആയ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിച്ച്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ യോഗ്യത നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ബ്രിട്ടനിലെ നൂറിൽപരം യൂണിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ ആയിരക്കണക്കിന് കോഴ്സുകൾക്ക് പ്രവേശനം നേടാവുന്നതാണ്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നതും പഠന ശേഷം രണ്ടു വർഷം യുകെയിൽ ജോലി ചെയ്യാനുള്ള അവസരവും ഇപ്പോൾ ലഭിക്കുന്നു.

പോളണ്ടിലും യുക്രൈയിനിലും സ്വന്തമായി പാർട്ണർ ഏജൻസിയുള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്തെ പഠിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കുന്നതായിരിക്കും. കുട്ടികളെ വിമാനത്താവളത്തിൽനിന്ന് പിക്കപ്പ് ചെയ്യുന്നത് മുതൽ സിറ്റി ടൂർ, അക്കമഡേഷൻ ഫെസിലിറ്റീസ് മുതലായവ ഞങ്ങൾ ഒരുക്കി നൽകുന്നതായിരിക്കും.

നിങ്ങൾ ലോകത്തിലെ ഏത് ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ, വിദേശരാജ്യങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എഴുതുക. നിങ്ങളുടെ ഉന്നതവിദ്യാഭ്യാസം യൂറോ മെഡിസിറ്റിയിലൂടെ ഉറപ്പുവരുത്തുക.
ബന്ധപ്പെടുക :
Email: info@euromedicity.com
0044-7531961940
0091-9544557279
www.euromedicity.comവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles