ചാനല്‍ പരിപാടിക്കിടെ മമ്മൂട്ടിക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന് നടി അന്ന രേഷ് രാജിനെ ആക്രമിച്ചതിനെ വിമര്‍ശിച്ചുകൊണ്ടുള്ള നടി റിമ കല്ലിങ്കലിന്റെ പോസ്റ്റിന് മമ്മൂട്ടി ഫാന്‍സിന്റെ പൊങ്കാല. മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പമെന്നും 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ ലിച്ചി ആക്രമിക്കപ്പെട്ടത് എന്തിനാണെന്നുമായിരുന്നു റിമ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയത്.

ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോള്‍ അത് വീണ്ടും കുത്തി പൊക്കാന്‍ കുറെ എണ്ണം വന്നോളുമെന്നും ഫാന്‍സും ലിച്ചിയും തമ്മില്‍ ഉള്ള പ്രശ്‌നം അവര്‍ പറഞ്ഞു തീര്‍ത്തെന്നും ആ പ്രശ്‌നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം.
റോള്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു.
”ഹെല്ലോ ആന്റി …. മമ്മൂട്ടി എന്ന മഹാ നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലോകം അറിയുന്ന നടന്‍ …. ഞങ്ങള്‍ക് അതു ഒരു വികാരം ആണ് … ആ മഹാനടനെ ആന്റി വിശേഷിപ്പിച്ച രീതി തന്നെ തെറ്റു … പിന്നെ .. ആന്റിക്ക് കാണിച്ചു തരാന്‍ പറ്റുമോ മമ്മൂക്കയെ പോലെ ഒരു നടനെ ഈ വയസ്സില്‍ … ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാല്‍ യുവതാരങ്ങളെല്ലാം മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും …. ആന്റികള്‍ കുറെ ഉണ്ട് മലയാള സിനിമയില്‍ …. താങ്കള്‍ ഉള്‍പ്പെടെ … പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാന്‍സും തമ്മില്‍ ഉണ്ടായ പ്രശ്‌നം അവിടെ പറഞ്ഞു തീര്‍ന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല ??? ”- ഇതായിരുന്നു ഒരാളുടെ പ്രതികരണം.

”ലിംഗം നോക്കി പ്രതികരിക്കരുത്. നിങ്ങളുടെ ഒക്കെ ചാട്ടം കണ്ടാല്‍ വിചാരിക്കും സ്ത്രീകള്‍ക്ക് ജീവികനെ പറ്റുന്നില്ല എന്നു …. ഒരു വീട് എപ്പോളും ആണുങ്ങള്‍ തന്നെയാ ഭരിക്കുക … അതു മലയാള സിനിമയില്‍ മമ്മൂക്കയും ലാലേട്ടനും ഉണ്ട് … അവര്‍ക്കു തൊഴുത് നിന്നാല്‍ മതി … വെറുതേ ചൊറിയാന്‍ നിക്കല്ലേ ..”- മറ്റൊരു പ്രതികരണം ഇങ്ങനെ.

”പ്രശ്‌നം വീണ്ടും കുത്തിപ്പോക്കി ഇക്ക ഫാന്‍സിനെ കുറെ നാറ്റിക്കുക ..അതല്ലേ ഉദ്ദേശ്യം..അതിന്റെ ഇടയില്‍ ഇക്കയെ പൊക്കി രണ്ട് ഡയലോഗ് അടിച്ചാ ഫാന്‍സ് അതില്‍ വീണോളും…അപാര പുത്തി തന്നെ. ഈ പ്രശ്‌നം ഇന്നലെ തന്നെ സോള്‍വായതാണ്.. കിട്ടിയ ഗ്യാപ്പില്‍ നീ പുണ്യാളത്തിയാകണ്ട…,കടക്ക്പുറത്ത്
അതേസമയം റിമയെ പിന്തുണച്ചും നിരവധി പേര്‍ കമന്റിടുന്നുണ്ട്. ഫാന്‍സിനെ പേടിച്ച് മാപ്പ് പറയുന്നതാണോ ഈ ‘പറഞ്ഞു’ തീര്‍ക്കലെന്നും ഈ വിഷയം വീണ്ടും കുത്തിപ്പൊക്കുക തന്നെ വേണമെന്നും ചര്‍ച്ചാ വിഷയം ആകണമെന്നും ചിലര്‍ പ്രതികരിക്കുന്നു.

മമ്മൂട്ടി മോഹന്‍ലാല്‍ മുതല്‍ ഇങ്ങു ആസിഫലി വരെയുള്ളവരുടെ ഫാന്‍സ് കാണിക്കുന്ന പരിപാടികള്‍ക്ക് ഒരു തീരുമാനം ആകാണംഅല്ലാതെ ഇന്ന് ഇത് പറഞ്ഞു തീര്‍ത്തു.. നാളെ വേറെ ഒരാളുടെ നേരെ.. അങ്ങനെ അങ്ങു പോയാല്‍ പോരല്ലോ ”എന്നാണ് മറ്റൊരു പ്രതികരണം
”മമ്മൂക്കയെ അച്ഛനാക്കി ദുല്‍ഖര്‍ നായകനാകും. അടുത്ത പടം മമ്മൂക്ക നായകനായി മകന്‍ ദുല്‍ഖര്‍ ആകണം’എന്നാണ് പറഞത്.എല്ലാവരും ഫുള്‍ വീഡിയോ കാണണം. കട്ട് ചെയ്തത് കാണരുത്. ലിച്ചി അത് കളിയാക്കി പറഞതല്ലേലും ജീവന് തുല്യം ഇക്കാനെ സ്‌നേഹിക്കുന്ന പിള്ളേര്‍ക്ക് സഹിക്കില്ല. ഈ അവസരം മുതലാക്കുന്ന ലാലുണ്ണി ഫാന്‍സിനോട് പറയാനുള്ളത്. നീയൊക്കെ കൂടി പുലിമുരുഖന്‍ ഇഷ്ടായില്ലാന്ന് പറഞ വീട്ടമ്മയെ നീ എന്താ പറഞ് കൂട്ടിയേന്ന് എല്ലാവര്‍ക്കും അറിയാം. അത് കൊണ്ട് മക്കള്‍ സ്ഥലം വിട്.ലിചി ചേച്ചിയോട് എന്റെ പേരിലും മമ്മൂക്ക ഫാന്‍സിന്റെ പേരിലും ക്ഷമ ചോദിക്കുന്നു…

ലിച്ചിയെ തൊട്ടപ്പോള്‍ കൊച്ചമ്മക്ക് പൊള്ളി അല്ലെ, ആ പൊള്ളലിന്റെ നൂറില്‍ ഒന്ന് വയറ്റി പിഴപ്പിനു വേണ്ടി ടാക്‌സി ഓടിക്കുന്ന ഒരു പാവത്തെ കൊച്ചമ്മമാര്‍ നടു റോട്ടില്‍ ഇട്ടു തല്ലിയപ്പോള്‍ നൊന്തിരുനെങ്കില്‍ നിങ്ങളെ ഒക്കെ സല്യൂട്ട് ചെയ്‌തേനെ … കഷ്ട്ടം തന്നെ കൊച്ചമ്മേ
ഇവര്‍ ആരടെ……. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് വാദിക്കുകയും അതേ സമയം മുസ്ലിംപള്ളിയില്‍ ചെന്നപ്പോള്‍ തലയില്‍ തട്ടമില്ലാതെ പള്ളിയില്‍ കയറാന്‍ പറ്റില്ലെന്ന് പറഞ്ഞതിനെ എതിര്‍ക്കാതെ അനുസരിച്ചവള്‍ആണ് ഈ റിമ കല്ലിങ്ങല്‍. ഇവരുടെയൊക്കെ വാക്കിനു ആര് വിലകൊടുക്കാന്‍. ഒരു കാര്യം അങ്ങോട്ടും ചോദിക്കട്ടെ അവിടെ കൊച്ചിയില്‍ ഒരുത്തന്‍ മൂന്ന് സ്ത്രീകളുടെ ക്രൂരമായ ആക്രമത്തില്‍ പരിക്കേറ്റ് കിടന്നിരുന്നു.. അവള്‍ക്കൊപ്പം എന്ന ബാനര്‍ ഉയര്‍ത്തി നടന്ന ഒരുത്തിയെയും അവനൊപ്പം എന്നു പറയാന്‍ കണ്ടില്ലല്ലോ… പുരുഷനുമുണ്ട് ആത്മാഭിമാനം, ഇവിടെ സ്ത്രികളെ ഒന്നു നോക്കിയാല്‍ അപ്പോള്‍ തലപ്പൊക്കും കുറെ കൊച്ചമ്മമ്മാര്‍.. ആ പാവം ഡ്രൈവറെ തല്ലി പരിക്കേല്‍പ്പിച്ചപ്പോള്‍ ഒരാള്‍ക്കും ഒരു വിഷമവുമില്ല…നല്ല ഇരട്ടത്താപ്പ്-

”ഇതില്‍ ലിച്ചിയെയോ ഫാന്‌സിനെയോ ഇക്കയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ പാവം തമാശക്ക് ഒരു ഉത്തരം പറഞ്ഞു. ആര്‍ക്കും വിഷമമുണ്ടാവാത്ത രീതിയില്‍ ഉള്ള നല്ലൊരു ഉത്തരം. പക്ഷെ, മഞ്ഞരമയും ബാക്കിയുള്ള മഞ്ഞ പത്രങ്ങളും അത് വളച്ചൊടിച്ചു ‘വേണമെങ്കില്‍ മമ്മൂട്ടി എന്റെ അച്ഛന്‍ ആയി അഭിനയിക്കട്ടെ: ലിച്ചി’ ഇങ്ങനെയൊക്കെ തലക്കെട്ട് കൊടുത്താല്‍ പിന്നെ എന്ത് പറയാനാ. നമ്മള്‍ മലയാളികള്‍ അല്ലെ, ഒന്ന് കേട്ടു രണ്ടാമത്തെത്തിനു നടിക്ക് കട്ട പൊങ്കാലയിട്ടു. പിന്നീട് നടി ഫേസ്ബുക്ക് ലൈവ്ല്‍ വന്ന് കാര്യം പറഞ്ഞപ്പോള്‍ മാപ്പ് പറയാനുള്ള മര്യാദ ഇക്ക ഫാന്‍സും കാണിച്ചു.4 ലൈക്‌നും 30 വ്യൂസ്‌നും വേണ്ടി ഈ വാര്‍ത്ത വളച്ചൊടിച്ച ആ മെട്രോമാറ്റിനിയെയും ബാക്കി മഞ്ഞ പത്രങ്ങളെയുമാണ് ശരിക്ക് പൊങ്കാല ഇടേണ്ടത്.”- ഇങ്ങനെയായിരുന്നു പ്രതികരണങ്ങള്‍