ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​സു​ഖ ബാ​ധി​ത​നാ​യ പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പ​രി​ച​രി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ബി​നീ​ഷ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

  സരിത 2.0 എന്നു വിളിച്ച് അവഹേളിക്കാൻ ശ്രമിച്ചാൽ കൂടുതൽ ശബ്ദ രേഖകൾ പുറത്തുവിടും; ബിജെപിയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചു പ്രസീത

ബി​നീ​ഷി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ കു​റി​ച്ച് കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു. ഇ​തി​ൽ ഇ​ഡി​യു​ടെ വാ​ദം കോ​ട​തി ഇ​ന്ന് കേ​ൾ​ക്കും.