മലവെള്ളം കലിതുള്ളി പാഞ്ഞെത്തുന്നതിന്റെ വീഡിയോ ബന്ധുവിന് അയച്ച് കൊടുത്തു, തൊട്ടുപിറകെ ഉരുള്‍പൊട്ടി വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28) അയച്ചു നല്‍കിയ വീഡിയോ നൊമ്പരമാവുകയാണ്.

മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മലവെള്ളം ഫൗസിയയുടെയും രണ്ടു പൊന്നുമക്കളുടെയും ജീവനെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്സാന്‍ ഫൈസല്‍ എന്നിവരെയും വീഡിയോയില്‍ കാണാം. എന്തൊരു മഴയാണ് പെയ്യുന്നത് ഉമ്മായെന്ന് കുട്ടികള്‍ ചോദിക്കുന്നത് അവ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം.

ഇന്നു നടത്തിയ തിരച്ചിലില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തെ തിരച്ചിലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയിരുന്നു. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്സാന്‍ ഫൈസല്‍(8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കെട്ടിപ്പിടിച്ച നിലയിലായിരുന്നു കുട്ടികള്‍.