കേരളത്തിലെ പ്രമുഖ സിനിമ നിർമാതാക്കളുടെ വീട്ടിലും ഓഫീസുകളിലും ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, നടനും നിര്‍മ്മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഡിജിറ്റല്‍ രേഖകളും പണമിടപാടു രേഖകളും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തതായാണ് വിവരം. പരിശോധനാ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.

വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇന്നലെ രാവിലെ 7.45ന് എല്ലായിടത്തും ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എേട്ടാടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും മറ്റുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. കേരള, തമിഴ്‌നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആറു ടാക്‌സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പോലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനയ്‌ക്കെത്തിയത്. പരിശോധന നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു.