മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് യാതൊരു വിലയുമില്ലെന്ന് നിര്‍മ്മാതാവ് ഗിരീഷ് ലാല്‍. മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പോലുള്ള വലിയ താരങ്ങളെ വച്ച് സിനിമയൊരുക്കിയ താനിന്ന് ജീവിക്കുന്നത് വാടക വീട്ടിലാണെന്നും ഈ സ്ഥിതിയിലാകാന്‍ തനിക്ക് സംഭവിച്ചത് എന്താണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ്.
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം. വസ്തുവും സ്ഥലവുമൊക്കെ സിനിമയില്‍ വന്നപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. എന്റെ മാത്രമല്ല മലയാളസിനിമയിലെ 99 ശതമാനം നിര്‍മ്മാതാക്കളും വളറെ പരിതാപകരമായ അവസ്ഥയിലാണ്. കുറേ പ്രശ്നങ്ങള്‍ ഞങ്ങളുടെ ഭാഗത്തു തന്നെയുണ്ട്.
ഞാന്‍ അഞ്ച് സിനിമ നിര്‍മ്മിച്ചയാളാണ്. പത്ത് സിനിമ എടുത്തുവെന്നിരിക്കട്ടെ, പെട്ടെന്ന് വീണുപോയി, അല്ലെങ്കില്‍ രണ്ട് മൂന്ന് വര്‍ഷമായി ഇന്‍ഡസ്ട്രിയിലില്ല, ജീവിച്ചിരിക്കുന്നുവോ എന്ന് പോലും ആരും അന്വേഷിക്കില്ല എന്നാണ് ഗിരീഷ് ലാല്‍ പറയുന്നത്.
മോഹന്‍ലാലിനെ വച്ച് രണ്ട് സിനിമയെടുത്തു, പൃഥ്വിരാജിനെ വച്ച് സിനിമയെടുത്തു, ശ്രീനിയേട്ടനെ വച്ച് സിനിമയെടുത്തു, ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് അന്വേഷിക്കുന്ന ഒരു ഫോണ്‍കോള്‍ പോലും മലയാള സിനിമയില്‍ നിന്നും ഉണ്ടാകില്ല. പൈസയുണ്ടോ സിനിമയുണ്ട്. പൈസയില്ലെങ്കില്‍ വീട്ടിലിരിക്കാം. ഞാന്‍ കടക്കാരന്‍ ആയാല്‍ എന്റെ വീട്ടുകാര്‍ അനുഭവിക്കും, പക്ഷെ ഇവരൊന്നും നോക്കില്ല.
പണ്ട് നിര്‍മ്മാതാവിന് നഷ്ടം വന്നാല്‍ പ്രേം നസീര്‍ വിളിച്ച് സിനിമ കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ മലയാള സിനിമയില്‍ അങ്ങനൊരു കാലമുണ്ടാകുമെന്ന് തോന്നുന്നില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കില്ല. നമ്മള്‍ വിളിച്ചാലോ അവന്‍ പൈസ ചോദിക്കാന്‍ വിളിക്കുകയായിരിക്കുമെന്ന് കരുതി ഫോണ്‍ എടുക്കത്തുമില്ല. മലയാള സിനിമയുടെ ശാപമാണ്. എത്ര കിട്ടിയാലും ഇവര്‍ക്ക് പൈസയോടുള്ള ആര്‍ത്തി തീരില്ല. അദ്ദേഹം പറഞ്ഞു.
Leave a Reply