നോർത്ത് ഇംഗ്ലണ്ടിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന ലീഡ്‌സിലെ സീറോ മലബാർ സമൂഹത്തിന്റെ ഇടവക ദേവാലയമായ സെൻറ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ദേവാലയത്തിൽ എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും മാതാവിൻറെ നൊവേനയും ആരാധനയും എണ്ണ നേർച്ചയും ഉണ്ടായിരിക്കും. ഫെബ്രുവരി 3 വെള്ളിയാഴ്ച വൈകുന്നേരം 6 .30 -നാണ് ആദ്യ വെള്ളിയാഴ്ചകളിൽ വിശുദ്ധ കുർബാനയോടൊപ്പമുള്ള തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിക്കുക. വൈകുന്നേരം 6. 30 -ന് വിശുദ്ധ കുർബാന, 7 .30 -ന് ആരാധനയും എണ്ണ നേർച്ചയും എന്ന ക്രമത്തിലാണ് തിരുകർമ്മങ്ങളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ നോർത്ത് ഇംഗ്ലണ്ടിലെ തീർത്ഥാടന കേന്ദ്രമായി വളർന്നു വരുന്ന സെൻറ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ എല്ലാ ദിവസവും വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളും ഉണ്ട് . എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും വൈകുന്നേരം 6. 30ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന തിരുകർമ്മങ്ങളിലേയ്ക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.