പറക്കാൻ തുടങ്ങിയാൽ സ്നാക്സ് , ടീ , വാട്ടർ തുടങ്ങി ഒട്ടു മിക്ക സാധനങ്ങളും നമുക്ക് തരുന്ന വിമാനജീവനക്കാര്‍, കാബിന്‍ക്രൂ എന്നിവരാരും വിമാനത്തിലെ വെള്ളം കുടിക്കാറില്ല എന്ന കാര്യം മിക്ക യാത്രക്കാര്‍ക്കും അറിയില്ല.

വിമാനയാത്രയ്ക്കിടയില്‍ വിമാനത്തിലെ അമിതമര്‍ദ്ദം നിര്‍ജലീകരണം ഉണ്ടാക്കുമെന്നതിനാല്‍ വിമാന യാത്രക്കിടയില്‍ ധാരളം വെള്ളം കുടിക്കണം എന്നു പറയാറുണ്ട്. എന്നാല്‍ വിമാനത്തില്‍ നിന്നു ലഭിക്കുന്ന വെള്ളമോ ചായയോ ജീവനക്കാര്‍ പോലും കുടിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു എയര്‍ഹോസ്റ്റസ് നടത്തുന്ന വെളിപ്പെടുത്തലില്‍ 2013 ല്‍ ഒരു ആഗോള ഏജന്‍സീ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു വിട്ടിരിക്കുന്നത്.

വിമാനത്തില്‍ നല്‍കുന്ന ചായ, കോഫി, വെള്ളം എന്നിവയില്‍ ഈ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയര്‍ന്ന തോതിലാണ് എന്നു പഠനങ്ങള്‍ പുറത്തു വന്നിരുന്നു. ലോകത്തിലെ പല പ്രമുഖ എയര്‍ലൈന്‍സിലെയും സ്ഥിതി ഇതാണ്. ഈ പഠനം പുറത്തു വന്നതിനു ശേഷം ജിവനക്കാര്‍ പോലും എയര്‍ലൈന്‍സില്‍ നിന്നു വെള്ളം കുടിക്കാറില്ല. വിമാനത്തില്‍ കയറും മുമ്പ് ഇവ പുറത്തു നിന്നു വാങ്ങി സൂക്ഷിക്കുകയാണ് പതിവ് എന്നും ചില ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.