1755 കോടി രൂപയുള്ള ബിറ്റ് കോയിൻ സ്വന്തമായുണ്ട് ; എന്നാൽ അകൗണ്ടിന്റെ പാസ്‌വേർഡ് നഷ്‌ടപ്പെട്ടതുകൊണ്ട് ഒരു രൂപ പോലും എടുക്കാൻ കഴിയാതെ ഉടമ, വാഗ്ദാനവുമായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ

1755 കോടി രൂപയുള്ള ബിറ്റ് കോയിൻ സ്വന്തമായുണ്ട് ; എന്നാൽ അകൗണ്ടിന്റെ പാസ്‌വേർഡ് നഷ്‌ടപ്പെട്ടതുകൊണ്ട്  ഒരു രൂപ പോലും എടുക്കാൻ കഴിയാതെ ഉടമ, വാഗ്ദാനവുമായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ
January 16 04:30 2021 Print This Article

സ്വന്തം ലേഖകൻ

യുകെ : സത്യത്തിൽ ഇദ്ദേഹത്തെ കൃത്യമായി വേദനിക്കുന്ന കോടീശ്വരന്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാം. സ്വന്തമായി കോടികള്‍ സമ്പാദ്യമായി ഉണ്ടായിട്ടും ഒരു രൂപ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇയാള്‍. സാന്‍ ഫ്രാന്‍സിസ്‌കോയിലെ പ്രോഗ്രാമറായ സ്റ്റീഫന്‍ തോമസാണ് ഈ അപൂര്‍വ വിധി നേരിടുന്നത്.

2011ല്‍ ഒരു എക്‌സ്‌പ്ലെയ്നര്‍ വീഡിയോ ചെയ്തത് വഴി ഇദ്ദേഹം 7002 ബിറ്റ്‌കോയിനുകള്‍ നേടുകയുണ്ടായി. ശേഷം അതൊരു ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചു. അന്ന് കേവലം 100 ഡോളറുകള്‍ മാത്രമായിരുന്നു അതിന്റെ മൂല്യം. ഇന്ന് ആ കോയിനുകളുടെ മൂല്യം 1755 കോടി രൂപയുണ്ട്. ഇനി ആ പണം നേടണമെങ്കില്‍ ഒരു കടലാസ് കഷണം  അദ്ദേഹത്തിന്റെ കയ്യില്‍ മടങ്ങിയെത്തണം. അതിലാണ് അദ്ദേഹത്തിന്റെ അകൗണ്ടിന്റെ പാസ്‌വേർഡ്. പത്തു തവണയാണ് ഈ പാസ്‌വേർഡ് ഉപയോഗിച്ച് അകൗണ്ട് തുറക്കാൻ  കഴിയുക. അതില്‍ എട്ടും കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ കട്ടിലില്‍ കിടന്നു കൊണ്ട് അദ്ദേഹം ഇതേക്കുറിച്ച്‌ ചിന്തിക്കുകയും ഉടനെ മനസ്സില്‍ വരുന്ന പാസ്‌വേര്‍ഡ് ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ നിരാശയായിരിക്കും ഫലം.

സ്ഥിരമായി ഉപയോഗിക്കാറുള്ള പാസ്‌വേർഡുകള്‍ എല്ലാം ശ്രമിച്ച്‌ പരാജയപ്പെട്ടു. ക്രിപ്റ്റോ കറൻസി വാലറ്റും  , അകൗണ്ടും ഒക്കെ തുടങ്ങുമ്പോൾ സൂക്ഷിച്ച് വയ്‌ക്കേണ്ട  പാസ്‌വേർഡും , സീഡ് ഫ്രേസ്സുകളും , പ്രൈവറ്റ് കീയും സൂക്ഷിച്ച് വയ്കാഞ്ഞതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത് . സ്റ്റീഫനെ പോലെ അബദ്ധം പിണഞ്ഞ പലരും ഇന്ന് ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. വര്‍ഷങ്ങളായി ഒരു പാസ്‌വേർഡ് കണ്ടെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ലോസ് ഏഞ്ചലസില്‍ നിന്നുള്ള സംരംഭകന്‍ ബ്രാഡ് യാസര്‍ പറഞ്ഞു.

സ്റ്റീഫന്റെ കഥ അറിഞ്ഞതും, പാസ്‌വേർഡ് എടുത്തു നല്‍കാം എന്ന വാഗ്ദാനവുമായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലക്‌സ് സ്റ്റാമോസ് മുന്നോട്ടു വന്നിട്ടുണ്ട്. സമ്പത്തിന്റെ പത്തു ശതമാനമാണ് ഇയാള്‍ പ്രതിഫലമായി ചോദിക്കുന്നത്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles