ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ നേതാവും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വവുമായ സർ മെൻസീസ് കാംപ്ബെൽ 84-ാം വയസ്സിൽ അന്തരിച്ചു. “മിംഗ്” എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 2006 മുതൽ 2007 വരെ പാർട്ടിയെ നയിച്ചിരുന്നു . 28 വർഷം അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റിലെ നോർത്ത് ഈസ്റ്റ് ഫൈഫ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് കായികരംഗത്തും അദ്ദേഹം തിളങ്ങി. 1964-ലെ ടോക്യോ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്ത അദ്ദേഹം 1967 മുതൽ 1974 വരെ ബ്രിട്ടനിലെ 100 മീറ്റർ ദേശീയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു . “ദ ഫ്ലയിംഗ് സ്കോട്ട്സ്മാൻ” എന്നായിരുന്നു ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്.

ഇറാഖ് യുദ്ധത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015-ൽ അദ്ദേഹം ഹൗസ് ഓഫ് ലോഡ്സിലെ അംഗമായി. കഴിഞ്ഞ വർഷം ഭാര്യ എൽസ്പത്ത് അന്തരിച്ചതിനു ശേഷവും, അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവമായി തുടർന്നിരുന്നു.