കൊല്ലം: പ്രണയവിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാവിന്റെ അച്ഛനെ വീട്ടിൽ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ഇളമാട് കോട്ടയ്ക്കവിള സ്വദേശി ജോണി (59) യെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. നവവധുവിന്റെ ബന്ധു ഉൾപ്പെട്ട നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

യുവാവിനെ അന്വേഷിച്ചാണ് സംഘം ഇന്നലെ രാത്രി ജോണിയുടെ വീട്ടിലെത്തിയത്. എന്നാൽ യുവാവിനെ വീട്ടിൽ കണ്ടെത്താനാകാത്തതിനെത്തുടർന്ന് അച്ഛനായ ജോണിയെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇയാളെ ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടിയന്തരമായി നടത്തിയ അന്വേഷണത്തിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് തടഞ്ഞുനിർത്തി ജോണിയെ സുരക്ഷിതമായി മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശികളായ നാലുപേരെ അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.