ന്യൂസ് ഡെസ്ക്, മലയാളം യുകെ

വേനലവധിക്കാലത്ത് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മാസം മുഴുവൻ ഭൂരിഭാഗം പ്രാദേശിക ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ആരംഭിച്ചു. സർക്കാരിന്റെ ‘ഗ്രേറ്റ് ബ്രിട്ബ്രിട്ടീഷ് സമ്മർ സേവിങ്സ്’ പദ്ധതിയുടെ ഭാഗമായാണ് നടപടി. സാധാരണയായി ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളുടെ ബസ് നിരക്ക് ഒന്നു മുതൽ രണ്ട് പൗണ്ട് വരെയാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരത്തേ തന്നെ സൗജന്യ യാത്രാ സൗകര്യം നിലവിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗജന്യ ബസ് യാത്രയിലൂടെ കുടുംബങ്ങൾക്ക് അവധിക്കാല വിനോദയാത്രകൾ കൂടുതൽ എളുപ്പമാകുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. യോർക്ക് ഡൺജൻ, വിൻഡ്സർ കാസിൽ, ലെസ്റ്ററിലെ നാഷണൽ സ്പേസ് സെന്റർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുട്ടികൾക്ക് അധിക ചെലവില്ലാതെ യാത്ര ചെയ്യാനാകും. കുട്ടികളുടെ ഭക്ഷണങ്ങൾ, സിനിമ -തിയറ്റർ ടിക്കറ്റുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള കുടുംബ വിനോദ കേന്ദ്രങ്ങളിലെ പ്രവേശന നിരക്കുകൾക്കും സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബങ്ങൾക്ക് ജീവിതച്ചെലവിലെ സമ്മർദത്തിൽനിന്ന് ആശ്വാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗതാഗത സെക്രട്ടറി ഹൈഡി അലക്സാണ്ടർ പറഞ്ഞു. വേനലവധിക്കാലത്ത് കുടുംബങ്ങൾ ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കുന്ന നടപടികളാണിതെന്നും അവർ വ്യക്തമാക്കി. അതേസമയം, അടുത്ത വർഷം മുതൽ എല്ലാ യാത്രക്കാർക്കും ബസ് നിരക്കിലെ പരമാവധി പരിധി വീണ്ടും രണ്ട് പൗണ്ടായി കുറയ്ക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഈ പരിധി മൂന്ന് പൗണ്ടാണ്.