ബിജോ തോമസ് അടവിച്ചിറ

പുളിങ്കുന്നു താലൂക്ക് ആശുപത്രി നവീകരണത്തിനായി പുളിങ്കുന്ന് സെന്റ്. മേരിസ് ഫൊറോനാ പള്ളി രണ്ടേക്കർ സ്ഥലം സൗജനമായി നൽകി. ഏതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറി. കഴിഞ്ഞ കേരളം ബഡ്ജറ്റിൽ പുളിങ്കുന്ന് ആശുപത്രി നവീകരണത്തിനായി 150 കോടി രൂപ അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ചുള്ള വികസന പ്രവർത്തങ്ങൾക്കായി ആണ് പള്ളികമ്മറ്റി അടിയന്തരയോഗം വിളിച്ചു സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്.

വർഷങ്ങൾക്കു മുൻപ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പള്ളി കുറച്ചു സ്ഥലം കണ്ണാടി മങ്കൊമ്പു റോഡ് സൈഡിൽ നൽകിയിരുന്നു.ഇപ്പോൾ അതിനോട് ചേർന്ന് കിടക്കുന്ന രണ്ടര ഏക്കറോളം സ്ഥലമാണ് പള്ളി കുട്ടനാട്ടിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പൊതു ആവിശ്യത്തിനായി വിട്ടു നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻപ് 1956ൽ പള്ളി നൽകിയ സ്ഥലത്തു ആശുപത്രിയുടെ നവീകരണ അനുമതിക്കായി പഞ്ചായത്തിൽ സമീപിച്ചപ്പോൾ ആണ് രേഖകൾ ഹാജരാക്കാനും രേഖകൾ പള്ളിയുടെ കൈവശം ആണെന്നും അറിഞ്ഞത്. തുടർന്ന് ആശുപത്രി സൂപ്രണ്ട് പള്ളിക്ക് കത്തുനല്കി. പള്ളി വികാരിയുടെ നേത്രത്തിൽ പള്ളികമ്മറ്റി അടിയന്തരം യോഗം കൂടി എടുത്ത സുപ്രധാന തീരുമാനമാണ്. അന്ന് നൽകിയ സ്ഥലത്തിനൊപ്പം കിടക്കുന്ന പള്ളി വക സ്ഥലത്തിൽ നിന്നും രണ്ടേക്കർ കൂടി നല്കാൻ തീരുമാനം എടുക്കുകയായിരുന്നു.സഭയുടെ അംഗീകാരത്തിനായി പള്ളി വികാരി ഫാദർ മാത്യു ചൂരവടി ആർച്ച് ബിഷപ്‌ മാർ ജോസഫ് പെരുത്തൊട്ടത്തിന്റെ അനുമതി വാങ്ങിയിരുന്നു

ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ തലയെടുപ്പോടെ പമ്പയാറിന്റെ തീരത്തു സ്ഥിതി ചെയുന്ന പുളിങ്കുന്ന് വലിയ പള്ളി പഴമയുടെ പെരുമയുമായി ഇന്ത്യൻ സിനിമയിലെ പല ഭാഷ ചിത്രങ്ങളിലൂടെ രാജ്യമൊട്ടാകെ പ്രസിദ്ധമാണ്. അതോടൊപ്പം പ്രാത്ഥനയുടെയും സ്‌നേഹത്തിന്റെ മാനവികതയുടെ പ്രതീകമായി നാനാജാതി മതസ്ഥർ കാണുന്ന വലിയപള്ളിയിൽ നിന്നും നാട്ടുകാരുടെ നന്മ്മയ്ക്കായ് സ്ഥലം വിട്ടുനൽകിയതിലൂടെ ജനഹൃദയങ്ങളിലേക്ക് ഒരു പടികൂടി ഇറങ്ങിച്ചെന്നിരിക്കുകയാണ്