കോമഡി സ്റ്റാർ അവതാരക മീര അനിൽ വിവാഹിതയായി; മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ (ദൃശ്യങ്ങൾ)

കോമഡി സ്റ്റാർ അവതാരക മീര അനിൽ വിവാഹിതയായി; മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ (ദൃശ്യങ്ങൾ)
July 15 10:05 2020 Print This Article

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരക മീര അനിൽ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുൻപൊരു​ അഭിമുഖത്തിൽ മീര പറഞ്ഞത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.

“ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു കക്ഷി നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞതിങ്ങനെ.

“ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു,” ആദ്യമായി തമ്മിൽ കണ്ട നിമിഷത്തെ കുറിച്ച് മീര പറയുന്നു.

 

 

View this post on Instagram

 

#celebrity #wedding #keralawedding

A post shared by Amalkrishna (@amalkrishna_am_ur_photographer) onവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles