ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേയ്ക്ക് ചാനൽ കടന്ന് എത്താൻ ശ്രമിച്ച കുടിയേറ്റക്കാർ അപകടത്തിൽപ്പെട്ടു. 85 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് നാവികസേന അറിയിച്ചു . അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച ആർക്കെങ്കിലും ജീവാപായം ഉണ്ടായോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.


അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ബോട്ടുകളിൽ ഒന്ന് പാസ്-ഡി-കലൈസ് മേഖലയിലെ ഒരു മണൽത്തീരത്ത് ഇടിച്ചതിന് ശേഷം സഹായം അഭ്യർത്ഥിച്ചതായിയാണ് ഫ്രഞ്ച് അധികൃതർ അറിയിച്ചത്. സേനയുടെ അടിയന്തിര ഇടപെടൽ 80 പേരുടെ ജീവൻ രക്ഷിച്ചു. ഇതു കൂടാതെ അപകടത്തിൽപ്പെട്ട മറ്റൊരു കുടിയേറ്റ ബോട്ടിൽ നിന്ന് വേറെ അഞ്ച് പേരെയും രക്ഷപ്പെടുത്തി. ഈ വർഷം ഇതുവരെ ബ്രിട്ടനിലേയ്ക്ക് ചാനൽ മുറിച്ചു കടക്കാൻ ശ്രമിച്ച 70 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. കടുത്ത കുടിയേറ്റ വികാരത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി അനധികൃത കുടിയേറ്റം കുറയ്ക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാനൽ കടക്കാൻ ശ്രമിക്കുന്നവരുടെ ഇടയിലെ മരണസംഖ്യ കൂടുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ഇരട്ടി കൂടുതലാണ്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. വേനൽക്കാലത്ത് ആരംഭിച്ച എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയായ അതിർത്തി സുരക്ഷാ കമാൻഡിനായി സർക്കാർ 150 മില്യൺ പൗണ്ടായി ഇരട്ടി ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തര കലാപത്തിൽ നിന്നോ യുദ്ധത്തിൽ നിന്നോ രക്ഷപ്പെട്ടു വരുന്ന കുടിയേറ്റക്കാരുടെ ജീവൻ വച്ച് പന്താടുന്ന മനുഷ്യക്കടത്തുകാർക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് യുകെ ചാരിറ്റിയായ അഭയാർത്ഥി കൗൺസിലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എൻവർ സോളമൻ പറഞ്ഞു.