ജോൺസൺ കളപ്പുരക്കൽ

വർഷങ്ങളായി പ്രസ്റ്റൺ മലയാളികളുടെ ആഘോഷങ്ങൾക്ക് നിറവർണ്ണങ്ങളുടെ നിറമാല ചാർത്തുന്ന F O P ഈ വർഷവും പതിവ് തെറ്റിച്ചില്ല . F O P യുടെ. വർണ്ണാഭമായ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 13/01/2024 ശനിയാഴ്ച 5 മണി മുതൽ പ്രസ്റ്റൺ ലോങ് ഗ്രിഡ്ജ് സിവിക്ഹാളിൽ നടത്തപ്പെട്ടു . F O P കോർഡിനേറ്റർ ശ്രീ സിന്നി ജേക്കബ് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ് (കൊച്ചേട്ടൻ) പരിപാടികളുടെ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ മലയാളി അസോസിയേഷൻ യൂക്‌മയിലെ മികച്ച അസോസിയേഷനുകളിൽ ഒന്നാണെന്ന് ശ്രീ കുര്യൻ ജോർജ്ജ് തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു .

പ്രസ്റ്റൺ മലയാളികൾക്ക് പുത്തൻ ഉണർവു നൽകി മികവുറ്റ കലാപരിപാടികളുടെ ഇടമുറിയാത്ത കലാ പ്രവാഹം ആരംഭിച്ചു . നേറ്റിവിറ്റി പ്രോഗ്രാം മാർഗ്ഗം കളി , നാടൻ ക്രിസ്മസ് കരോൾ, ബോളിവുഡ് ഡാൻസ്, ഫോക്ക് ഡാൻസ് , അനുഗ്രഹീത ഗായകരുടെ ഗാനങ്ങൾ,സ്കിറ്റ്’ , ഫ്യുഷൻ ഡാൻസ് , ഡി ജെ അങ്ങനെ നിരവധി കലാ ഉപഹാരങ്ങൾ , അൽവീന ബിനോയിയുടെയും നിതിൻ ജോസ് ആൻ്റണിയുടെയും ചുടുലമായ ആങ്കറിംഗ് കലാപരിപാടികൾ കൂടുതൽ ആസ്വാദ്യകരമാക്കി.

സമൂഹത്തിൽ ദുഃഖവും ദുരിതവും അവശതയും അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി എന്നും F O P കൂടെയുണ്ട്. കഴിഞ്ഞവർഷം ഫുഡ് ഫെസ്റ്റിലൂടെയും ‘F O P അംഗങ്ങളിലൂടെയും സംഭരിച്ച തുക ഒരു ക്യാൻസർ രോഗിക്ക്‌ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പ്രത്യശ ആയി മാറിയെന്ന് F O P കോർഡിനേറ്റർ സിന്നി ജേക്കബ് അറിയിച്ചു . മുൻകാലങ്ങളിൽ എന്നപോലെ വരും കാലങ്ങളിലും പ്രതിബദ്ധതയോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് F O P എകസ്റ്റിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.

പ്പ്രസ്റ്റൻ ജോയ് സ് കിച്ചന്റെ ക്രിസ്മസ് ഡിന്നർ സ്വാദിഷ്ടവും ആസ്വാദകരവും ആയിരുന്നെന്നും റിസപ്ഷൻ, പ്രോഗ്രാം, സ്റ്റേജ് , ഫുഡ് കമ്മറ്റികളുടെ സജീവ പ്രവർത്തനം പരിപാടികളെ ഗംഭീര വിജയമാകുന്നതിൽ പങ്ക് വഹിച്ചു . ദ്രുദ താള നൃത്ത ചുവടുകളുമായി ഏവരും പങ്കെടുത്ത ഡിജെയോടുകുടി രാവോളം നീണ്ട് നിന്ന ആഘോഷങ്ങൾക്ക് ഹർഷാരവത്തോടെ പര്യവസാനമായി.