ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ, മേഴ്സി നദിയുടെ തീരത്തുള്ള പുരാതന പട്ടണമായ ബെർക്കൻഹെഡ് ഉൾപ്പെടുന്ന വിറാലിൽ ‘ഫ്രണ്ട്സ് ഓഫ് വിറാൽ’ എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ 19 – 4 – 2023 – ൽ രൂപീകൃതമായി. വലിയ ഒരു ജനപങ്കാളിത്തമുള്ള ഒരു കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ പ്രസിഡന്റായി ബാബു മാത്യുവും, സെക്രട്ടറിയായി ഷിബു മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് കമ്മറ്റി അംഗങ്ങൾ (1) . എബ്രഹാം അലക്സാണ്ടർ , (2) . ആൽവിൻ ജോർജുകുട്ടി, (3). ആന്റോ ജോസ് , ( 4 ) . ബിനു ഇഞ്ചിപറമ്പിൽ , (5) . ബിനു കുര്യൻ കാഞ്ഞിരം, (6) . ഐബി മാത്യു, (7) . ജെയ്‌സൺ കല്ലട, (8) . ജോഷി തോമസ് , (9) . മനോജ് തോമസ്, ( 10 ) . സാജു ജോസഫ് , ( 11 ) . സിൻഷോ മാത്യു , (12) . സണ്ണി ജോസഫ് , (13) . തോമസ് മാത്യു . ‘ഫ്രണ്ട്സ് ഓഫ് വിറാലി’ന്റെ ആദ്യത്തെ ജനറൽബോഡി മീറ്റിംഗ് 14- 06- 2023 ൽ നടന്നു. ഏകദേശം അറുപതോളം കുടുംബങ്ങളെ പ്രതിനിധീകരിച്ചുള്ള ആളുകൾ ഈ യോഗത്തിൽ പങ്കെടുത്തു. അങ്ങനെ വലിയൊരു ജനപങ്കാളിത്തം കൊണ്ട് ‘ഫ്രണ്ട്സ് ഓഫ് വിറാൽ ‘ എന്ന കൂട്ടായ്മ യുകെയിലുള്ള മലയാളികളുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടി.
ഫിനാൻസ് കൺട്രോളർ ബിനു ഇഞ്ചിപറമ്പിൽ അസോസിയേറ്റീവ് ഫൈനാൻസ് കൺട്രോളർ ആൽവിൻ ജോർജുകുട്ടി, പി ആർ ഒ – ബിനു കുര്യൻ കാഞ്ഞിരം എന്നിവരെ കൂടി മറ്റുള്ള കമ്മിറ്റി മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻറ് ,ജോയിൻറ് സെക്രട്ടറി , ഡേറ്റാ കൺട്രോളർ , ആർട്സ് കോ – ഓർഡിനേറ്റർ, സ്പോർട്സ് കോ – ഓർഡിനേറ്റർ, ഒരു എക്സിക്യൂട്ടീവ് മെമ്പർ എന്നിവരെ അടുത്ത ജനറൽബോഡി മീറ്റിങ്ങിൽ തിരഞ്ഞെടുക്കുന്നതായിരിക്കും, എങ്കിലേ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമാകുകയുള്ളൂ. 2023 ജൂലൈ 30 ഞായറാഴ്ച ലാൻഡൂഡിനോയിലേയ്ക്ക് ഒരു ഏകദിന ടൂർ പോകുന്നതായിരിക്കും.
ഈ വർഷത്തെ ഓണാഘോഷം , കേരളത്തനിമയിൽ ഓഗസ്റ്റ് മാസം 29-ാം തീയതി ചൊവ്വാഴ്ച, തിരുവോണനാളിൽ തന്നെ ന്യൂ ഫെറിയിലുള്ള വില്ലേജ് ഹാളിൽ വച്ച് വളരെ വിപുലമായി കൊണ്ടാടുന്നതായിരിക്കും. അംഗങ്ങളുടെ കുട്ടികൾക്കായിട്ട് മലയാള ഭാഷാ പരിശീലനം 2023 സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതായിരിക്കും എന്ന് സംഘടനയുടെ അറിയിപ്പിൽ പറയുന്നു. നിലവിൽ സംഘടനയുമായി സഹകരിച്ച് പോരുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു. ‘ഫ്രണ്ട്സ് ഓഫ് വിറാലി’ന്റെ ഇനി മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങളേവരും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു .
Leave a Reply