കേന്ദ്രസര്‍ക്കാരിന്റെ അന്യായമായ ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ആം ആദ്മിപാര്‍ട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഹിന്ദുസ്ഥാന്‍ പെട്രോളീയം ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

വന്‍ കമ്പനികളുടെയും കോര്പസറേറ്റുകളുടെയും കടങ്ങള്‍ എഴുതി തള്ളിയതിന്റെയും, നോട്ട് നിരോധനത്തിന്റെയും നഷ്ടം നികത്തുവാന്‍ ആണ് പെട്രോള്‍ ഉല്‌പ്പെന്നങ്ങളുടെ മേല്‍ അധികനികുതി ചുമത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദിവസവും ഇന്ധന വില കൂട്ടാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ട് കൊടുത്തതിന് പുറമേ, സര്‍ക്കാര്‍ നിരന്തരം നികുതി കൂട്ടുകയും ചെയ്യുന്നു. ഇത് സാധാരണക്കാരുടെ മേലുള്ള കടന്നു കയറ്റമാണെന്നും സര്‍ക്കാരുകള്‍ക്കെതിരെ സാധാരണക്കാരുടെ പ്രതിരോധം ഉയര്‍ന്ന് വരണമെന്നും സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.

പ്രതിഷേധ സമരം സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പോള്‍ തോമസ്, ഷക്കീര്‍ അലി, ബിജു ജോണ്‍, ഷംസുദ്ദീന്‍ എന്‍ എസ്, തോമസ് പോള്‍, മോഹന്‍ദാസ് വൈപ്പിന്‍ എന്നിവര്‍ പ്രസംഗിച്ചു.