കേന്ദ്ര മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് തിരിച്ചടി. രാജ്യസഭയിലേക്ക് വീണ്ടും എത്താനുള്ള സാധ്യതകൾ ഉയർന്നിരുന്നെങ്കിലും ബി ജെ പി പ്രഖ്യാപിച്ച പുതിയ സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചില്ല. മധ്യപ്രദേശിൽ നിന്നാണ് കുര്യന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നത്.
പാർലമെന്റ് അംഗത്വം നിലനിർത്താതെ കേന്ദ്ര മന്ത്രിസഭയിൽ തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ജോർജ് കുര്യനെ വീണ്ടും സ്ഥാനാർഥിയാക്കാതിരിക്കാൻ ബി ജെ പി തീരുമാനിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിസഭ പുന:സംഘടനയിൽ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടമാകാൻ സാധ്യത ശക്തമായിരിക്കുകയാണ്. പാർട്ടിയുടെ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്.
രാജ്യസഭ തിരഞ്ഞെടുപ്പ് ജൂൺ പതിനെട്ടിനാണ് നടക്കുന്നത്. പത്ത് സംസ്ഥാനങ്ങളിലായി 24 സീറ്റുകളിലേക്കും രണ്ട് ഉപതിരഞ്ഞെടുപ്പുകളുമാണ് ഒരേ ദിവസം നടക്കുക. വോട്ടെടുപ്പിന് പിന്നാലെ അന്നേ ദിവസം തന്നെ ഫലവും പ്രഖ്യാപിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഷെഡ്യൂൾ വ്യക്തമാക്കുന്നത്.











Leave a Reply